login
ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്

കോൺഗ്രസ് അംഗം ലിസ്സി ഫ്ലച്ചർ ടെക്സസ് ഹൗസിൽ ഇരുപാർട്ടികളും സംയുക്തമായി അവതരിപ്പിച്ച ബിൽ ഐക്യകണ്ഠേനെയാണ് ടെക്സസ് നിയമസപാസ്സാക്കിയത്.

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) ∙ ഡ്യൂട്ടിക്കിടയിൽ വീരമൃത്യ വരിച്ച ഹാരിസ് കൗണ്ടി ഡെപ്യൂട്ടി ഷെറിഫ് സന്ദീപ് സിംഗ് ധളിവാളിന് മരണാനന്തര ബഹുമതി. ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) 315 അഡിക്സ് ഹൊവൽ റോഡിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസ് ഇനി സന്ദീപ് സിംഗ് പോസ്റ്റാഫിസായി അറിയപ്പെടും.
ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യ പോസ്റ്റോഫിസാണിത്.ഇതു സംബന്ധിച്ചു കോൺഗ്രസ് അംഗം ലിസ്സി ഫ്ലച്ചർ ടെക്സസ് ഹൗസിൽ ഇരുപാർട്ടികളും സംയുക്തമായി അവതരിപ്പിച്ച ബിൽ ഐക്യകണ്ഠേനെയാണ് ടെക്സസ് നിയമസഭ  പാസ്സാക്കിയത്.

സമൂഹത്തിൽ ഏറ്റവും ആദരിക്കപ്പെട്ടിരുന്ന, ജോലിയിൽ വിശ്വസ്തനായിരുന്ന, കഠിനാധ്വാനിയായിരുന്ന സന്ദീപ് സിങ്ങിനു നൽകാവുന്ന ഏറ്റവും വലിയ ബഹുമതിയാണിത്.– ബില്ല് അവതരിപ്പിച്ചുകൊണ്ടു ലിസ്സി പറഞ്ഞു.റോഡിൽ സാധാരണയുള്ള വാഹന പരിശോധനയ്ക്കിടയിൽ നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിൽ അക്രമിയുടെ വെടിയേറ്റ് 2019 സെപ്റ്റംബറിലാണ് സന്ദീപ് സിംഗ് വീരമൃത്യ വരിച്ചത്.

2015 ൽ സിഖ് സമുദായ അംഗമായ സന്ദീപ് സിംഗ് അമേരിക്കയിൽ ആദ്യമായി ടർബനും താടിയും വളർത്തി ഔദ്യോഗിക ചുമതലകൾ നിറവേറ്റുന്നതിന് അനുവദിക്കപ്പെട്ട ആദ്യ ഡെപ്യൂട്ടി ഷെറിഫായിരുന്നു. സന്ദീപിന്റെ മരണം ഇന്ത്യൻ സമൂഹത്തെ പ്രത്യേകിച്ചു സിക്ക് സമുദായത്തെ വല്ലാതെ മുറിപ്പെടുത്തുന്നതായിരുന്നു. മരണാനന്തരം ഇങ്ങനെയൊരു ബഹുമതി ലഭിച്ചതിൽ സന്ദീപ് സിംഗിന്റെ വിധവ ഹർവീന്ദർ കൗർ ധളിവാളി സംതൃപ്തി രേഖപ്പെടുത്തി.

comment
  • Tags:

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.