ബെംഗളൂരു: ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ്ഫോം ഹുബ്ബള്ളിയില്‍ നിര്‍മിക്കുന്നു. ഹുബ്ബള്ളി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും നീളമുള്ള പ്ലാറ്റ്ഫോമായി മാറുന്നത്.
നിലവില്‍ ഒന്നാം നമ്പര്‍ പ്ലാറ്റഫോമിന്റെ നീളം 550 മീറ്റര്‍ ആണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഇതിന്റെ നീളം 1,400 മീറ്ററാക്കും. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് രാജ്യത്ത് നിലവിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ഉള്ളത്. ഇവിടുത്തെ പ്ലാറ്റ്ഫോമിന്റെ നീളം 1,366 മീറ്ററാണ്. ഈ റെക്കോര്‍ഡ് മറികടക്കാനുള്ള ശ്രമത്തിലാണ് ഹുബ്ബള്ളി റെയില്‍വേ.
10 മീറ്റര്‍ വീതിയും 1,400 മീറ്റര്‍ നീളവുമുള്ള ഒരു പ്ലാറ്റഫോമാണ് ഹുബ്ബള്ളിയില്‍ വരുന്നത്. ഹുബ്ബള്ളി സ്റ്റേഷനില്‍ മൊത്തം അഞ്ചു പ്ലാറ്റ്ഫോമാണ് ഉള്ളത്. നിലവിലുള്ള പ്ലാറ്റ്ഫോമുകള് അഞ്ചില്‍ നിന്നും എട്ടായി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇതിനായി 90 കോടി രൂപയാണ് ദക്ഷിണ പശ്ചിമ റെയില്‍വെ ചെലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: