login
'ന്യോള്‍ ' ചുഴലിക്കാറ്റ്: ബുധനാഴ്ച വരെ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ഈ മാസം 23 ബുധനാഴ്ച വരെ അതിശക്തമായ മഴ പെയ്യും. കടലില്‍ 50 - 55 കിലോമീറ്റര്‍ വരെയും കരയില്‍ ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗം 45 - 50 വരെയും ഈ ദിവസങ്ങളില്‍ വര്‍ദ്ധിക്കും എന്നാണ് സൂചന.

തിരുവനന്തപുരം: തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട 'ന്യോള്‍ ' ചുഴലിക്കാറ്റിന്റെ  സ്വാധീനത്തിൽ കേരളത്തിൽ അതിശക്തമായ  മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ മാസം 23 ബുധനാഴ്ച വരെ അതിശക്തമായ മഴ പെയ്യും. കടലില്‍ 50 - 55 കിലോമീറ്റര്‍ വരെയും കരയില്‍ ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗം 45 - 50 വരെയും ഈ ദിവസങ്ങളില്‍ വര്‍ദ്ധിക്കും എന്നാണ് സൂചന.  തുടര്‍ച്ചയായി ഓറഞ്ച് അലര്‍ട്ടുള്ള ഇടുക്കി, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍ ജില്ലകളില്‍ ദേശീയ ദുരന്തനിവാരണസേനയുടെ പ്രത്യേകസംഘത്തെ നിയോഗിച്ചു. തൃശൂരില്‍ നിന്നുള്ള സംഘമായിരിക്കും ഈ ജില്ലകളില്‍ എത്തുക.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് സംഘത്തെ അധികമായി കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം, വയനാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ ആയിരിക്കും ഇവരെ നിയോഗിക്കുക. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. 

comment

LATEST NEWS


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍


ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധതയെന്ന് ബിജെപി


'ഒറ്റക്കൊമ്പന്‍' സുരേഷ് ഗോപിയുടെ 250 സിനിമയ്ക്ക് പേരിട്ടു; ടൈറ്റില്‍ വീഡിയോ അവതരിപ്പിച്ച് 100 സിനിമ താരങ്ങള്‍; മാസ് തിരിച്ചുവരവ്


കൊറോണ ടെസ്റ്റുകള്‍ കേരളം കുത്തനെ കുറച്ചു; ഇന്ന് പരിശോധിച്ചത് 35,141 സാമ്പിളുകള്‍ മാത്രം; 4287 പേര്‍ക്ക് രോഗബാധ; 682 ഹോട്ട് സ്പോട്ടുകള്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം എടുത്തു


പുതു തലമുറയില്‍ സേവനമനോഭാവം സൃഷ്ടിക്കല്‍ മാതൃശക്തിയുടെ കടമ; സേവാഭാരതിയുടെ മാതൃ പ്രതിനിധി സമ്മേളനം ജെ. പ്രമീള ദേവി ഉദ്ഘാടനം ചെയ്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.