login
'കൊറോണ പ്രതിരോധത്തില്‍ യോഗിയുടെ ശൈലി ഇഷ്ടപ്പെടുന്നു; പൗരത്വ പ്രക്ഷോഭത്തെ മികച്ച രീതിയില്‍ നേരിട്ടു'; ബിജെപി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് എംഎല്‍എ

യോഗിയുടെ ഈ പ്രയത്നത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ശൈലിയെ ഇഷ്ടപ്പെടുന്നു. അദ്ദേഹം വളരെ നല്ല ജോലിയാണ് ചെയ്യുന്നത്. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തെയും മികച്ച രീതിയിലാണ് അദ്ദേഹം നേരിട്ടത്. ക്രമസമാധാന പാലനം അദ്ദേഹം നല്ല രീതിയില്‍ നടത്തുന്നു. പോലീസും നന്നായാണ് പ്രവര്‍ത്തിച്ചതെന്നും അതിഥി സിങ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റായ്ബറേലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തി നെഹ്‌റു കുടുംബത്തിന്റെ കുത്തക ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിലെ എംഎല്‍എ  രംഗത്ത്.  പ്രിയങ്ക ഗാന്ധിക്കെതിരെ നടത്തിയ വിമര്‍ശനം ചര്‍ച്ചയായിരിക്കവേയാണ് യോഗി ആദിത്യനാഥിനെ പുകഴ്ത്തി കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങ് തന്റെ നിലപാട് വ്യക്തമാക്കിയത്.  

രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങി കിടന്ന വിദ്യാര്‍ത്ഥികളെ ആയിരത്തോളം ബസ്സുകള്‍ അയച്ച് സംസ്ഥാനത്തേക്ക് കൊണ്ടുവന്നതാരാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരെ യു.പി അതിര്‍ത്തിയില്‍ പോലും എത്തിച്ചില്ല. അവരോട് വീടുകള്‍ വിടാനാണ് ആവശ്യപ്പെട്ടത്. അതിന് ശേഷം യോഗി ആദിത്യനാഥ് ബസ്സുകള്‍ അയച്ച് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുകയാണ് ചെയ്തത്. 

യോഗിയുടെ ഈ പ്രയത്നത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ശൈലിയെ ഇഷ്ടപ്പെടുന്നു. അദ്ദേഹം വളരെ നല്ല ജോലിയാണ് ചെയ്യുന്നത്. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തെയും മികച്ച രീതിയിലാണ് അദ്ദേഹം നേരിട്ടത്. ക്രമസമാധാന പാലനം അദ്ദേഹം നല്ല രീതിയില്‍ നടത്തുന്നു. പോലീസും നന്നായാണ് പ്രവര്‍ത്തിച്ചതെന്നും അതിഥി സിങ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ബസ്സുകള്‍ തയ്യാറെന്ന പേരില്‍ പ്രിയങ്ക വദ്ര ചെറുവാഹനങ്ങള്‍ അയച്ചതിനെതിരെ  രൂക്ഷ വിമര്‍ശനവുമായി അതിഥി സിങ് നേരത്തെ രംഗത്തെത്തിയിരുന്നു.  രാജ്യം ഇത്തരത്തില്‍ ഒരു ദുരന്തത്തെ നേരിടുന്ന സമയത്ത് പ്രിയങ്ക  വാദ്ര രാഷ്ട്രീയം കളിക്കുകയാണ്. ക്രൂരമായ തമാശയാണിതെന്നും അവര്‍ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.  

ഉത്തര്‍ പ്രദേശിലെ ഇതര സംസ്ഥാന തൊഴിലാളികള തിരിച്ചെത്തിക്കാനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക അയയ്ക്കാനിരുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ബസുകളല്ല മറിച്ച് ചെറിയ വാഹനങ്ങളാണ്. അവര്‍ അയച്ച 1000 ബസുകളുടെ പട്ടികയില്‍ പകുതിയിലേറെ രജിസ്ട്രേഷന്‍ നമ്പറുകളും വ്യാജമാണ്. 297 ബസുകള്‍ കാലാവധി കഴിഞ്ഞവയാണ്. 98 എണ്ണം ഓട്ടോറിക്ഷികളും ആംമ്പുലന്‍സുകളുമാണ്. 68 വാഹനങ്ങള്‍ക്ക് യാതൊരു രേഖയുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.  

നിങ്ങളുടെ കൈവശം ബസുകളുണ്ടെങ്കില്‍ എന്തുകൊണ്ട് രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നില്ല. മറിച്ച് യുപിയിലേക്ക് മാത്രം അയയ്ക്കാനാണല്ലോ നിങ്ങള്‍ വാഗ്ദാനം ചെയ്തത്. ഈ സാഹചര്യത്തെപ്പോലും രാഷ്ട്രീയമായി മുതലെടുക്കാനാണ് നിങ്ങള്‍ കോണ്‍ഗ്രസും പ്രിയങ്ക വദ്രയും ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.