login
'കാര്‍ഡ്‌ലെസ് ഇഎംഐ'യുമായി ഐസിഐസിഐ ബാങ്ക്

സമ്പൂര്‍ണ ഡിജിറ്റല്‍ കാര്‍ഡ്‌ലെസ് ഇഎംഐ സൗകര്യം അവതരിപ്പിക്കുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ. പ്രമുഖ മെര്‍ച്ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പൈന്‍ ലാബുമായി സഹകരിച്ചാണ് ബാങ്ക് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

കൊച്ചി: ഐസിഐസിഐ ബാങ്ക് റീട്ടെയില്‍ സ്‌റ്റോറുകളില്‍ പേയ്‌മെന്റിനായി സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചു. 'ഐസിഐസിഐ ബാങ്ക് കാര്‍ഡ്‌ലെസ് ഇഎംഐ' സംവിധാനം മുന്‍കൂട്ടി അനുമതി ലഭിച്ച ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവരുടെ വാലറ്റിനോ, കാര്‍ഡുകള്‍ക്കോ പകരമായി മൊബൈല്‍ ഫോണും പാന്‍കാര്‍ഡും ഉപയോഗിച്ച് ഇഷ്ടമുള്ള ഉപകരണങ്ങള്‍ ലളിതമായ തവണ വ്യവസ്ഥയില്‍ വാങ്ങാന്‍ സൗകര്യം ചെയ്യുന്നു. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ മൊബൈല്‍ നമ്പര്‍, പാന്‍, ഒടിപി ഉപയോഗിച്ച് റീട്ടെയില്‍ ഒട്ട്‌ലെറ്റുകളിലെ പിഒഎസ് മെഷീനില്‍ പ്രത്യേക ചാര്‍ജൊന്നും കൂടാതെ ലളിതമായ തവണ വ്യവസ്ഥയാക്കാം.

സമ്പൂര്‍ണ ഡിജിറ്റല്‍ കാര്‍ഡ്‌ലെസ് ഇഎംഐ സൗകര്യം അവതരിപ്പിക്കുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ. പ്രമുഖ മെര്‍ച്ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പൈന്‍ ലാബുമായി സഹകരിച്ചാണ് ബാങ്ക് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്‌റ്റോഴ്‌സ്, സംഗീത മൊബൈല്‍സ് തുടങ്ങിയ ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ സൗകര്യം ലഭ്യമാണ്. ഈ സ്‌റ്റോറുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് കാര്‍ഡ്‌ലെസ് ഇഎംഐ സൗകര്യത്തില്‍ പ്രമുഖ ബ്രാന്‍ഡുകളായ കാരിയര്‍, ഡൈക്കിന്‍, ഡെല്‍, ഗോദ്‌റെജ്, ഹെയര്‍, എച്ച്പി, ലെനോവൊ, മൈക്രോസോഫ്റ്റ്, മോട്ടോറോള, നോക്കിയ, ഒപ്പോ, പാനാസോണിക്ക്, തോഷിബ, വിവോ, വേള്‍പൂള്‍, എംഐ തുടങ്ങിയവയുടെ ഉപകരണങ്ങള്‍ വാങ്ങാം. വരും മാസങ്ങളില്‍ കൂടുതല്‍ ഉല്‍പ്പന്ന നിര കൂട്ടിച്ചേര്‍ക്കും.

 

 

 

 

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.