login
ശ്രീചിത്രയുടെ കണ്ടുപിടുത്തം ഐ.സി.എം.ആര്‍ തള്ളി; 'പാതിവെന്ത വിഭവങ്ങള്‍' വിളമ്പുന്നത് അപരാധമെന്ന് എം. ടി. രമേശ്

ആരുടെ സ്വാര്‍ത്ഥ താതപര്യത്തിന് വേണ്ടിയാണ് ശ്രീചിത്രയിലെ ബഹുഭൂരിപക്ഷം വരുന്ന ശാസ്ത്രജ്ഞരെ ഇങ്ങനെ ഇളിഭ്യരാക്കുന്നത്?

തിരുവനന്തപുരം: ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വൈറസിന്റെ ജീന്‍  കണ്ടെത്താനുള്ള പരിശോധനാ കിറ്റിന് അംഗീകാരമില്ല. കിറ്റിന് നിലവാരമില്ലെന്നും ഇതുപയോഗിച്ചാല്‍ രോഗ നിര്‍ണ്ണയം സാധ്യമല്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) കണ്ടെത്തി. അംഗീകാരം ലഭിക്കും മുന്‍പ് കണ്ടുപിടുത്തത്തെ മഹാ സംഭവമായി അവതരിപ്പിച്ച നടപടിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥന ജനറല്‍ സെക്രട്ടറി എം ടി രമേശ് രംഗത്തു വന്നു. നൂറു ശതമാനവും ശരിയെന്ന് തെളിയിക്കപ്പെടുന്നതിന് മുന്‍പ് 'പാതിവെന്ത വിഭവങ്ങള്‍' വിളമ്പുന്നത് അപരാധം തന്നെയാണെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

എം ടി രമേശിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ നി്ന്ന്

'അറയില്‍ ആടിയേ അരങ്ങത്ത് ആടാവൂ...'ഏതൊരു വ്യക്തിക്കും ബാധകമായ ഒരു സാമാന്യ തത്വമാണിത്. അത് കലാകാരാനാകട്ടെ ശാസ്ത്രജ്ഞരാകട്ടെ, ഡോക്ടര്‍മാരാകട്ടെ, രാഷ്ട്രീയക്കാരാകട്ടെ. ഇത് ഇപ്പോള്‍ പറയാനുള്ള സാഹചര്യം ശ്രീചിത്രാ മെഡിക്കല്‍ സെന്ററുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്.  നിരവധി പരാജയങ്ങളും തിരിച്ചടികളും ഒക്കെ നേരിട്ടാല്‍ മാത്രമേ ഏതൊരു നേട്ടവും കരസ്ഥമാക്കാനാകൂ. ശാസ്ത്രലോകത്ത് പ്രത്യേകിച്ചും. അതിനാല്‍ കണ്ടുപിടുത്തങ്ങള്‍ പരാജയപ്പെടുന്നതോ ശാസ്ത്രീയമായി തെളിയിക്കാനാകാത്തതോ കുറ്റമായോ പോരായ്മയായോ കണക്കാക്കേണ്ടതുമില്ല. പക്ഷേ നൂറു ശതമാനവും ശരിയെന്ന് തെളിയിക്കപ്പെടുന്നതിന് മുന്‍പ് 'പാതിവെന്ത വിഭവങ്ങള്‍' വിളമ്പുന്നത് അപരാധം തന്നെയാണ്. ഇതാണ് ശ്രീചിത്രയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.  

ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോവിഡ് വൈറസിന്റെ ജീന്‍  കണ്ടെത്താനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തു എന്ന ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ ഡയറക്ടറുടെ അവകാശ വാദം. എന്നാല്‍ ശ്രീചിത്ര വികസിപ്പിച്ചെടുത്ത കിറ്റിന് നിലവാരമില്ലെന്നും ഇതുപയോഗിച്ചാല്‍ രോഗ നിര്‍ണ്ണയം സാധ്യമല്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) കണ്ടെത്തിയിരിക്കുകയാണ്. ഐസിഎംആറിന്റെ കീഴിലുള്ള ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ശ്രീചിത്രയുടെ കണ്ടുപിടുത്തം തള്ളിക്കളഞ്ഞിരിക്കുന്നത്. ഇത് ഒരു അക്ഷന്തവ്യമായ കുറ്റമല്ലെന്ന് മാത്രമല്ല ഇത് സാധാരണവുമാണ്. എന്നാല്‍ ഐസിഎംആറിന്റെ അംഗീകാരം കിട്ടുന്നതിന് മുന്‍പ് വലിയ നേട്ടമായി ഇത് കൊട്ടിഘോഷിച്ച നടപടി പക്ഷേ അപരാധം തന്നെയാണ്. അതാണ് 'അറയില്‍ ആടിയേ അരങ്ങത്ത് ആടാവൂ...' എന്ന് ആദ്യമേ സൂചിപ്പിച്ചത്.  

ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നത് വരെ കൊട്ടിഘോഷിക്കാതിരുന്നാല്‍ എന്താണ് കുഴപ്പം?. ആരുടെ സ്വാര്‍ത്ഥ താതപര്യത്തിന് വേണ്ടിയാണ് ശ്രീചിത്രയിലെ ബഹുഭൂരിപക്ഷം വരുന്ന ശാസ്ത്രജ്ഞരെ ഇങ്ങനെ ഇളിഭ്യരാക്കുന്നത്?. രാജ്യത്തിന് തന്നെ അഭിമാനമായ ഈ സ്ഥാപനം ഇന്ന് ഒരു പറ്റം നിക്ഷിപ്ത താത്പര്യക്കാരുടെ നീരാളി പിടുത്തത്തിലാണ്. 'കണ്ടുപിടുത്തം'ആഘോഷമാക്കിയവര്‍ അത് നിരാകരിക്കപ്പെട്ടപ്പോള്‍ മൗനം പാലിക്കുന്നതാണ് ദുരൂഹം. ഇക്കാര്യങ്ങളൊക്കെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ മാതൃകാ സ്ഥാപനത്തെ അപമാനിക്കുന്നവര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെടണം. അത് നാടിന്റെ നന്മയ്ക്ക് വളരെ അത്യാവശ്യമാണ്. ഓരോ പൗരന്റേയും കടമയും.

 

comment
  • Tags:

LATEST NEWS


ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണം; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി; സ്വര്‍ണ്ണക്കടത്തിന് മറയിടാന്‍ പിണറായിയുടെ പൂഴിക്കടകന്‍


രജനികാന്ത് ആരുമായി കൈകോര്‍ക്കും?; പ്രവചനം നടത്തി എസ് ഗുരുമൂര്‍ത്തി, പ്രതികരണം അര്‍ണബ് ഗോസ്വാമിക്ക് നല്‍കിയ അഭിമുഖത്തില്‍


ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റി


മുസ്ലീം മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫിന്റെ സഖ്യം; വെല്‍ഫെയര്‍ പാര്‍ട്ടിയെ ഘടകകക്ഷിയാക്കുന്ന കാര്യം ആലോചിക്കുമെന്ന് ഹസന്‍


ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയിലേക്കും ഇഡി അന്വേഷണം; അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി


സ്വതന്ത്ര മുഖംമൂടിയണിഞ്ഞ് ഇലക്ഷനില്‍ മതപരിവര്‍ത്തന ലോബിയും; കോട്ടയത്ത് മാത്രം 188 സ്ഥാനാര്‍ത്ഥികള്‍; സ്വാധീനം ഉറപ്പിക്കാന്‍ പെന്തക്കോസ്ത് സുവിശേഷ സംഘം


ഡിഎസിഎ പൂർണ്ണമായും പുനഃസ്ഥാപിച്ച് കോടതി ഉത്തരവ്; ആശ്വാസം


പാർക്കിങ്ങ് പരാതിക്കിടെ മുഖത്ത് വെടിയേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥ മരിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.