കൊല്‍ക്കത്ത: ഐഎഫ്എ ഷീല്‍ഡില്‍ ഗോകുലം കേരള എഫ്സി ഇന്ന് കൊല്‍ക്കത്ത ഡിവിഷന് ടീമായ ബി എസ് എസ് സ്പോര്‍ട്ടിങ് ക്ലബ്ബിനെ നേരിടും. ഹൗറാ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30ന് കളി തുടങ്ങും.
ആദ്യ മത്സരത്തില്‍ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബിനോട് തോറ്റ ഗോകുലത്തിന് ഇന്ന് ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാം.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ് , ബി എസ് എസ് സ്പോര്‍ട്ടിങ് ക്ലബ്ബിനെ ഒന്നിനു എതിരെ രണ്ടു ഗോളിനു തോല്പിച്ചിരുന്നു.
ഞങ്ങള്‍ പൂര്‍ണ സജ്ജരാണ്. ഇന്ന് ജയം നേടി ക്വാര്‍ട്ടറില്‍ പ്രവേശിക്കുമെന്ന് ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: