login
കൊറോണ വൈറസിനെക്കുറിച്ച് നിര്‍മിത ബുദ്ധി ഉപയോഗിച്ച് പഠിക്കാന്‍ കഴിയുന്ന അനലോഗ് സര്‍ക്യൂട്ടുമായി തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

ഗവേഷണഫലങ്ങള്‍ പ്രശസ്തമായ നേച്ചര്‍ മാസികയുടെ സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: കൊവിഡ്-19 മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരശേഖരണത്തിന് നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ കഴിയുന്ന ജിഎഎന്‍ (ജനറേറ്റിവ് അഡ്വെര്‍സറിയല്‍ നെറ്റ് വര്‍ക്ക്)-നു വേണ്ടിയുള്ള സങ്കീര്‍ണമായ അനലോഗ് സര്‍ക്യൂട്ടുകള്‍ തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള (ഐഐഐടിഎം-കെ) ജര്‍മന്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ  വികസിപ്പിച്ചെടുത്തു.

ജര്‍മനിയിലെ  സീഗന്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള അനലോഗ് സര്‍ക്യൂട്ട്‌സ് ആന്‍ഡ് ഇമേജ് സെന്‍സേര്‍സ് ലാബ്, ഫ്രോണ്‍ഹോഫര്‍ എന്നിവയുമായി സഹകരിച്ചു നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഈ സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ചത്. ഐഐഐടിഎം-കെയുടെ കീഴിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ന്യൂറോമോര്‍ഫിക് സിസ്റ്റംസ് സെന്ററിലായിരുന്നു ഗവേഷണം.  

ഏറ്റവും പുതിയ കൊറോണ വൈറസിന്റെ ഘടനയടക്കമുള്ള വിവരങ്ങള്‍ നിര്‍മിത ബുദ്ധി കണ്ടുപിടിച്ച് വിലയിരുത്തി രൂപപ്പെടുത്തുന്നതിനുള്ള ഗവേഷണം ലോകമെങ്ങും നടക്കുന്നുണ്ട്. ഇതിനായി ജിഎഎന്‍ എന്ന ന്യൂറല്‍ നെറ്റ് വര്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.  മനുഷ്യന്റെ തലച്ചോറിനു സമാനമായ ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ വികസിപ്പിക്കാന്‍ നിര്‍മിതബുദ്ധിയിലൂടെ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും ശ്രമിക്കുന്നത്.  ഇതുപയോഗിച്ച് ജിഎഎന്‍-ലൂടെ വ്യക്തികളുടേതിനു സമാനമായ വ്യാജ ശബ്ദങ്ങളും ദൃശ്യങ്ങളും ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. വൈറസ് ഘടനയ്ക്ക് സമാനമായ പുതിയ  തന്‍മാത്രാ ഘടനകള്‍ സൃഷ്ടിച്ച്  വൈറസിലെ പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തനം നടത്താനാണ് ഇപ്പോള്‍ ജിഎഎന്‍-ലൂടെ ശ്രമിക്കുന്നത്.  

അത്യന്തം സങ്കീര്‍ണമായ ഈ ഗവേഷണത്തില്‍ ജിഎഎന്‍-നുവേണ്ടി നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ അനലോഗ്  ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളാണ് ഐഐഐടിഎം-കെയില്‍ യാഥാര്‍ഥ്യത്തിലെത്തിയതെന്ന് സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക്‌സ് പ്രൊഫസറായ ഡോ. എ.പി ജെയിംസ് പറഞ്ഞു. മനുഷ്യന്റെ തലച്ചോറിനു സമാനമായ ശേഷി നിര്‍മിതബുദ്ധിയിലൂടെ കൈവരിക്കണമെങ്കില്‍ അനലോഗ് മാതൃകയിലുള്ള ന്യൂറല്‍ ചിപ്പുകള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഐഐടിഎം-കെയില്‍ വികസിപ്പിച്ച അനലോഗ് ജിഎഎന്‍ ഈ മേഖലയില്‍ പുത്തന്‍ ആപ്ലിക്കേഷനുകള്‍ കണ്ടുപിടിക്കുന്നതിനു സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വൈറസ് തന്‍മാത്രാ ഘടന നിര്‍ണയിക്കാന്‍ പ്രയോജനപ്പെടും.  

ഈ ഗവേഷണഫലങ്ങള്‍ പ്രശസ്തമായ നേച്ചര്‍ മാസികയുടെ സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലില്‍ ഏപ്രില്‍ മൂന്നിന് പ്രസിദ്ധീകരിച്ചു.

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.