login
നെല്‍പാടങ്ങളിലെ ഡ്രോണ്‍ ഉപയോഗം നിയമ വിരുദ്ധം

കളപറിക്കല്‍, വളപ്രയോഗം, കീടനിയന്ത്രണത്തിനായുള്ള വിഷം തളിക്കല്‍ എന്നിവയ്ക്ക് തൊഴിലാളി ക്ഷാമം നേരിടുന്നു എന്നതിന് പരിഹാരമായാണ് ഡ്രോണ്‍ പരീക്ഷണമെന്ന ശാസ്ത്രജ്ഞരുടെ അവകാശവാദം മുഖവിലക്കെടുക്കാവുന്നതല്ല.

കൃഷി വിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഡ്രോണ്‍

കല്‍പ്പറ്റ: പാടശേഖരങ്ങളില്‍ സൂക്ഷ്മമൂലക മിശ്രിതം തളിക്കാന്‍ അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ഡ്രോണ്‍ ഉപയോഗിച്ചത് നിയമവിരുദ്ധവും വയനാടിന്റെ പരിസ്ഥിതിക്കും സുസ്ഥിര കൃഷിക്കും ഹാനികരമാണെന്ന് വയനാട് കര്‍ഷക കൂട്ടായ്മ ആരോപിച്ചു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തവും രാസവളങ്ങളും കള കീടനാശിനികളും അനിയന്ത്രിതമായി ഉപയോഗിച്ചതിന്റെ തിക്തഫലങ്ങളും നമ്മുടെ കണ്‍മുന്‍പില്‍ ഇരിക്കെ ഇത്തരം ഒരു പരീക്ഷണത്തിന്ന് കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞര്‍ മുന്നിട്ടിറങ്ങിയത് അപലപനീയമാണ്. 

കളപറിക്കല്‍, വളപ്രയോഗം, കീടനിയന്ത്രണത്തിനായുള്ള വിഷം തളിക്കല്‍ എന്നിവയ്ക്ക് തൊഴിലാളി ക്ഷാമം നേരിടുന്നു എന്നതിന് പരിഹാരമായാണ് ഡ്രോണ്‍ പരീക്ഷണമെന്ന ശാസ്ത്രജ്ഞരുടെ അവകാശവാദം മുഖവിലക്കെടുക്കാവുന്നതല്ല. കാര്‍ഷിക മേഖലയിലെ തൊഴില്‍ ക്ഷാമം വ്യാജ നിര്‍മ്മിതിയാണെന്ന് ഈ കൊറോണാക്കാലത്ത് കേരളത്തില്‍ ഉടനീളവും വയനാട്ടില്‍ പ്രത്യേകിച്ചും പുനരുജ്ജീവിപ്പിക്കപ്പെട്ട കൃഷിയിടങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 

ഡ്രോണ്‍ ഉപയോഗിക്കുന്നത് പാടശേഖരങ്ങളെയും കുളങ്ങള്‍, നീര്‍ച്ചാലുകള്‍, കിണറുകള്‍, സമീപത്തെ മറ്റു കൃഷിയിടങ്ങള്‍ എന്നിവയെയും മലിനീകരിക്കും. സമീപവാസികളായ മനുഷ്യര്‍, വളര്‍ത്തുമൃഗങ്ങള്‍, ജലജീവികള്‍ എന്നിവയ്ക്ക്  വിഷബാധ ഏല്‍ക്കാനും വിഷമുക്തമായ ജൈവകൃഷിക്കു വേണ്ടിയുള്ള കര്‍ഷകരുടെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാനും മാത്രമെ ഉപകരിക്കുകയുള്ളൂ. കൃഷിയിടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ്, വ്യോമയാന മന്ത്രാലയം, കേന്ദ്ര കീടനാശിനി ബോര്‍ഡ് എന്നിവയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് കീടനാശിനി ബോര്‍ഡ് കര്‍ക്കശമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്.  ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഇതുവരെ ഇന്ത്യയില്‍ എവിടെയും അനുമതി നല്‍കിയിട്ടുമില്ല. 

ഇന്ത്യന്‍ കീടനാശിനി നിയമപ്രകാരം രാസകീടനാശിനികള്‍, കളനാശിനികള്‍, സസ്യ വളര്‍ച്ചാ സഹായികള്‍ എന്നിവയെല്ലാം കീടനാശിനികളുടെ ഗണത്തില്‍ പെടുന്നു. ഈ വിവരങ്ങള്‍ അറിയാത്തവരല്ല നമ്മുടെ കൃഷിശാസ്ത്രകാരന്മാരും വിദഗ്ദരും. കൊളവള്ളിയിലെ പരീക്ഷണത്തിന്ന് ആരാണ് ഇവര്‍ക്ക് അനുമതി നല്‍കിയതെന്ന് അത് നടത്തിയവര്‍ വ്യക്തമാക്കണമെന്നും വയനാട് കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടു. വയനാടിന്റെ കാര്‍ഷിക മേഖലയെ മറ്റൊരു ദുരന്തഭൂമിയാക്കി മാറ്റുന്ന തലതിരിഞ്ഞ ഇത്തരം പരീക്ഷണത്തില്‍ നിന്നും പിന്‍തിരിയണമെന്ന് കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരോടും കൃഷി വകുപ്പിനോടും ഇവര്‍ പറഞ്ഞു. യോഗത്തില്‍ സി.എ. ഗോപാലകൃഷ്ണന്‍, രാജേഷ് കൃഷ്ണന്‍ തൃശ്ശിലേരി, എ.ഡി. ദിലീപ്, ബാബുരാജ് തൃക്കൈപ്പറ്റ എന്നിവര്‍ സംസാരിച്ചു.

 

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.