മൂലമറ്റം: അറക്കുളത്ത് ബിജെപിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നടന്നു. നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രവര്‍ത്തകരായ തരകം പറമ്പില്‍ ശിവന്‍കുട്ടി, താഴത്തു മനയ്ക്കല്‍ ഗോപാലകൃഷ്ണ പണിക്കര്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.
പിന്നീട് ചേര്‍ന്ന യോഗത്തില്‍ അറക്കുളം പഞ്ചായത്തിലെ പാര്‍ട്ടിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡി. രാജീവ് (പ്രസിഡന്റ്), അജീഷ്, പ്രകാശ് കുളമാവ് (വൈ. പ്രസിഡന്റുമാര്‍), ജി. അശോക് കുമാര്‍ (ചിത്തിര ഷാജി-ജനറല്‍ സെക്രട്ടറി), സിജു മുതിരക്കാല, സുനില്‍ മൂലമറ്റം, (സെക്രട്ടറിമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: