login
എയര്‍കണ്ടീഷണര്‍ ഇറക്കുമതി നിരോധിച്ചു; ചൈനയ്ക്ക് വന്‍ തിരിച്ചടി; ആവശ്യമുള്ള ഗാര്‍ഹിക ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും

കഴിഞ്ഞ ഏപ്രില്‍-ആഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ ചൈനയില്‍ നിന്നുള്ള ഇന്ത്യന്‍ ഇറക്കുമതി 27 ശതമാനം കുറഞ്ഞ് 24.58 ബില്യണായി.

ന്യൂദല്‍ഹി: എയര്‍കണ്ടീഷണര്‍ ഇറക്കുമതി ഇന്ത്യ നിരോധിച്ചത് ചൈനയ്ക്ക് വലിയ തിരിച്ചടിയായി. ആഭ്യന്തര ഉത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യം എസി ഇറക്കുമതി നിരോധിച്ചത്. വ്യാഴാഴ്ച്ചയാണ് വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കിയത്.

കേന്ദ്ര വ്യാപാര-വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ നിര്‍ദേശപ്രകാരമാണ് നിരോധനം. നേരത്തേ ടിവി ഇറക്കുമതിയും കേന്ദ്രം നിരോധിച്ചിരുന്നു.രാജ്യത്തെ ആഭ്യന്തര വിപണിയില്‍ ആറ് ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് എസി വില്‍പ്പനയിലൂടെയുള്ളത്. ഈ വിപണിയില്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉപകരണങ്ങള്‍ എത്തണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. കോളിന്‍ ക്‌ളോറൈഡ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ ആന്റി ഡബിങ്ങ് നികുതി ചുമത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ 100 സൈനിക  ഉപകരണങ്ങളുടെ ഇറക്കുമതിയും നിരോധിച്ചിരുന്നു. തോക്കുകള്‍, ഭാരംകുറഞ്ഞ ഹെലികോപ്റ്ററുകള്‍, റൈഫിളുകള്‍, റഡാര്‍ തുടങ്ങിയവ നിരോധിച്ചവയില്‍പ്പെടുന്നു.  

കഴിഞ്ഞ ഏപ്രില്‍-ആഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ ചൈനയില്‍ നിന്നുള്ള ഇന്ത്യന്‍ ഇറക്കുമതി 27 ശതമാനം കുറഞ്ഞ് 24.58 ബില്യണായി.

 

comment

LATEST NEWS


രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.