login
ലഡാക്ക് ലക്ഷ്യമിട്ട് വീണ്ടും ചൈന; സിക്കിമിലും കിഴക്കന്‍ മേഖലയിലും സൈനിക നീക്കം ശക്തമാക്കുന്നു; തിബറ്റിലെ വ്യോമതാവളങ്ങള്‍ വികസിപ്പിക്കുന്നു

കിഴക്കന്‍ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. അരുണാചലില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെ ന്യാങ്ഗ്ലുവില്‍ ഇലക്ട്രോണിക് യുദ്ധ യൂണിറ്റും ചൈന തയാറാക്കിയിട്ടുണ്ട്. ബുംലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരെ വീണ്ടും വിന്യസിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ന്യൂദല്‍ഹി: വീണ്ടും ലഡാക്കിനെ ലക്ഷ്യമിട്ട് ചൈന. സിക്കിമിലും കിഴക്കന്‍ മേഖലകളിലും സൈനിക സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഭൂതലവായു മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ വിപുലീകരിക്കുക, മനുഷ്യരഹിത യുദ്ധ വിമാനങ്ങളുടെ എണ്ണം കൂട്ടുക, തിബറ്റിലെ വ്യോമതാവളങ്ങള്‍ വികസിപ്പിക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചൈന.

സെന്‍ട്രല്‍ സെക്ടറിലെ കൗരിക് ചുരത്തിനടുത്തുള്ള ചുരുപ് ഗ്രാമത്തില്‍ ചൈനീസ് പട്ടാളം രഹസ്യമായി റോഡ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നതായി ഇന്ത്യന്‍ കമാന്‍ഡര്‍മാര്‍ക്ക് സൂചന ലഭിച്ചു.

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമായി 565 കിലോമീറ്ററോളം നീളുന്ന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള ബരഹോട്ടിയിലെ തുഞ്ചും ലായില്‍ ചൈന കണ്ടെയ്‌നര്‍ വീടുകള്‍ നിര്‍മിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ചൈനയുടെ ആയുധങ്ങളും സൈനികരും പ്രധാനമായും വന്നുപോകുന്ന  ഹബ്ബായി ഡെംചോക്കില്‍ നിന്ന് 82 കിലോമീറ്റര്‍ മാത്രമുള്ള ഷിക്വാന്‍ഹെയെ മാറ്റിയിരിക്കുകയാണ്. ഡെംചോക്കില്‍ നിന്ന് ഷിക്വാന്‍ഹെയിലേക്ക് സൈന്യത്തിന് സഹായമെത്തിക്കാനുള്ള പ്രധാന കേന്ദ്രമായി ഇതിനു പ്രവര്‍ത്തിക്കാനാകും.

കിഴക്കന്‍ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. അരുണാചലില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെ ന്യാങ്ഗ്ലുവില്‍ ഇലക്ട്രോണിക് യുദ്ധ യൂണിറ്റും ചൈന തയാറാക്കിയിട്ടുണ്ട്. ബുംലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരെ വീണ്ടും വിന്യസിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

 

 

comment

LATEST NEWS


ദല്‍ഹിയിലേക്കുള്ള എല്ലാ വഴികള്‍ തടയുമെന്ന് പ്രതിപക്ഷ കര്‍ഷക സംഘടനകള്‍; ജനങ്ങളെ ബന്ദിയാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു; കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താന്‍ എന്‍ഡിഎ ജയിക്കണമെന്ന് കുമ്മനം


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.