login
ഇന്ത്യയുടെ പടയൊരുക്കം; മലാക്കാ കടലിടുക്കില്‍ ഇന്ത്യ-ജപ്പാന്‍ യുദ്ധക്കപ്പലുകള്‍; ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം ഉടന്‍

ടിക് ടോക്കും യുസി ബ്രൗസറും ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം നിര്‍ദേശിച്ചു. ടിക് ടോക് ആപ്പില്‍ ഇന്ത്യയില്‍ 54 ലക്ഷത്തോളം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

ന്യൂദല്‍ഹി: അതിര്‍ത്തി സംഘര്‍ഷം തുടരവേ ചൈനക്കെതിരെല പലതലത്തില്‍ ഇന്ത്യയുടെ പടയൊരുക്കം. ടിക്‌ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ ഇന്നലെ നിരോധിച്ചു. മറുവശത്ത് ഇന്ത്യക്കു കരുത്തായി കൂടുതല്‍ പടക്കോപ്പുകളുമെത്തുന്നു.  സുഹൃദ് രാജ്യങ്ങളായ ഫ്രാന്‍സ്, ഇസ്രയേല്‍, അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ആയുധങ്ങളെത്തുന്നത്. ചൈനയെ ലക്ഷ്യമിട്ട് മലാക്കാ കടലിടുക്കില്‍ ഇന്ത്യ-ജപ്പാന്‍ നാവിക സേനകള്‍ ഇന്നലെ സംയുക്ത സൈനികാഭ്യാസവും നടത്തി.

ടിക് ടോക്കും യുസി ബ്രൗസറും ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം നിര്‍ദേശിച്ചു.  ടിക് ടോക് ആപ്പില്‍ ഇന്ത്യയില്‍ 54 ലക്ഷത്തോളം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.  

ജൂലൈ 27ന് ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നെത്തും. ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലുകള്‍ അടക്കം സജ്ജമാക്കിയ റഫാല്‍ വ്യോമസേനയുടെ കരുത്ത് പതിന്മടങ്ങാക്കും. 59,000 കോടി രൂപ മുടക്കി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് കരാറൊപ്പിട്ടത്. നിര്‍മ്മാണം പൂര്‍ത്തിയായ പത്ത് വിമാനങ്ങളില്‍ ആറെണ്ണമാണ് ആദ്യ ഘട്ടത്തില്‍ കൈമാറുന്നത്.

ഇസ്രയേല്‍ ഉപയോഗിക്കുന്ന വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യക്ക് കൈമാറും. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ ചൈന എസ് 400 വിന്യസിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ത്യയും  ഇവിടെ വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകളും ഇസ്രയേലി സ്‌പൈഡറും സോവിയറ്റ് പെച്ചോറയും ഒഎസ്എ എകെ സംവിധാനവും ചേര്‍ന്ന ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ശത്രു യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും ആളില്ലാ നിരീക്ഷണ വിമാനങ്ങളെയും തകര്‍ക്കുന്നതാണ്.  

ഇസ്രയേലി വ്യോമ പ്രതിരോധ സംവിധാനം കൂടി എത്തുന്നതോടെ അതിര്‍ത്തികളില്‍ വ്യോമപ്രതിരോധത്തിന്റെ വന്‍മതിലുയരും. ഇന്ത്യ കരാറൊപ്പുവച്ച എസ്400 ട്രയംഫ് സംവിധാനം റഷ്യയില്‍നിന്ന് അടുത്ത വര്‍ഷമേ ലഭിക്കൂ. ഇതിന്റെ കൈമാറ്റം വേഗത്തിലാക്കാന്‍  പ്രതിരോധമന്ത്രിയുടെ റഷ്യാസന്ദര്‍ശനവേളയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യയും അമേരിക്കയും:

പത്തുലക്ഷം ഡോളറിന്റെ വെടിക്കോപ്പുകളും ടാങ്ക് വേധ മിസൈലുകളും സൈനികര്‍ക്ക് കൊണ്ടുനടക്കാവുന്ന ലഘു വ്യോമ പ്രതിരോധ സംവിധാനവുമാണ് റഷ്യയില്‍ നിന്നെത്തുന്നത്.  അതിസങ്കീര്‍ണ്ണമായ സൈനിക വിവരങ്ങളും അതിര്‍ത്തിയിലെ ചൈനയുടെ സൈനിക വിന്യാസങ്ങളുടെ അടക്കം അതിസൂക്ഷ്മ സാറ്റലൈറ്റ് ദൃശ്യങ്ങളും അമേരിക്കന്‍ സൈന്യം കൈമാറും. 40 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള പീരങ്കി ഉണ്ടകളും എം777 വെടിക്കോപ്പുകളുമാണ് അമേരിക്ക നല്‍കുന്നതില്‍ പ്രധാനം.

മലേഷ്യക്ക് സമീപം മലാക്കാ കടലിടുക്കില്‍ ഇന്ത്യയുടേയും ജപ്പാന്റെയും യുദ്ധക്കപ്പലുകള്‍ സംയുക്ത സൈനികാഭ്യാസം നടത്തി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇരുരാജ്യങ്ങളും നടത്തിയ ഈ അപ്രതീക്ഷിത ശക്തിപ്രകടനം ചൈനീസ് പടക്കപ്പലുകളെ ലക്ഷ്യമിട്ടാണ്. രാജ്പുത് ക്ലാസ് യുദ്ധക്കപ്പലായ ഐഎന്‍എസ് റാണയും കോറ ക്ലാസ് മിസൈല്‍ കോര്‍വറ്റെ യുദ്ധക്കപ്പലായ ഐഎന്‍എസ് കുലിഷും നടത്തിയ ലഘു നാവികാഭ്യാസത്തില്‍ ജപ്പാന്റെ യുദ്ധക്കപ്പലുകളായ ജെഎസ് ഷിമായുകിയും ജെഎസ് കഷിമയും പങ്കുചേര്‍ന്നു.

comment

LATEST NEWS


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു


ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല...!


സമ്പര്‍ക്കപാതയെന്ന് സംശയം; ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ പോലീസ് ലാത്തിവീശി, പ്രദേശവാസികള്‍ പ്രതിഷേധത്തില്‍


നെടുവത്തൂര്‍ സഹകരണബാങ്ക് ക്രമക്കേട്: വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് നേരത്തെയും പൂഴ്ത്തി


മറവന്‍കോട്ടെ മരംമുറി വിവാദം: കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കുംവരെ ശക്തമായ സമരവുമായി ബിജെപി


കോവിഡ്; 11 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു,​ ജില്ലയില്‍ ജാഗ്രത ശക്തമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.