മുംബൈ: ഐപിഎല്ലില്‍ കളിച്ചാലും ഇല്ലെങ്കിലും അത് ധോണിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമാകില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ഇന്ത്യക്ക് ധോണിയെ വേണമെങ്കില്‍ ധോണി ഐപിഎല്‍ കളിച്ചാലും കളിച്ചില്ലെങ്കിലും ടീമില്‍ തിരിച്ചെത്തുമെന്ന് ചോപ്ര പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നീളുന്ന സാഹചര്യത്തിലാണ് ചോപ്രയുടെ പ്രതികരണം.
ഇത്തവണ ഐപിഎല്‍ നടക്കാതെപോയാല്‍ അത് ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ധോണി പരിചയ സമ്പത്തുളള കളിക്കാരനാണ്. പരിചയ സമ്പത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടില്ലെന്നും ചോപ്ര പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ തോറ്റശേഷം ധോണി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കാന്‍ പരിശീലനം നടത്തിവരവെയാണ് കൊറോണയെ തുടര്‍ന്ന് ഐപിഎല്‍ മാറ്റിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: