login
ലാഹോറിലെ പ്രശസ്തമായ സിഖ് ഗുരുദ്വാരയെ മുസ്ലിം പള്ളിയാക്കുന്നു; പാക്കിസ്ഥാനോട് ശക്തമായി പ്രതിഷേധം അറിയിച്ച് ഇന്ത്യ

പാകിസ്ഥാനിലെ ലാഹോറിലെ നൗലഖ ബസാറില്‍ ഭായ് തരു സിംഗ് ജിയുടെ രക്തസാക്ഷിത്വ കേന്ദ്രമായ ഗുരുദ്വാര 'ഷാഹിദി അസ്താന്‍' ആണ് മസ്ജിദ് ഷാഹിദ് ഗഞ്ചിന്റെ സ്ഥലമായി അവകാശപ്പെട്ട് മുസ്ലിം പള്ളിയാക്കുന്നത്.

ന്യൂദല്‍ഹി: ലാഹോറിലെ നൗലഖ ബസാറിലെ പ്രശസ്തമായ സിഖ് ഗുരുദ്വാരയെ പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ മുസ്ലിം പള്ളിയാക്കി മാറ്റുന്നു. ഇതേതുടര്‍ന്ന് വിഷയത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ശക്തമായ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തി. പാകിസ്ഥാനിലെ ലാഹോറിലെ നൗലഖ ബസാറില്‍ ഭായ് തരു സിംഗ് ജിയുടെ രക്തസാക്ഷിത്വ കേന്ദ്രമായ ഗുരുദ്വാര 'ഷാഹിദി അസ്താന്‍' ആണ് മസ്ജിദ് ഷാഹിദ് ഗഞ്ചിന്റെ സ്ഥലമായി അവകാശപ്പെട്ട് മുസ്ലിം പള്ളിയാക്കുന്നത്.

സംഭവത്തെക്കുറിച്ച് ഇന്ത്യ ശക്തമായ ആശങ്ക പ്രകടിപ്പിച്ചതായും ഇക്കാര്യം അന്വേഷിച്ച് അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മതപരമായ അവകാശങ്ങളും സാംസ്‌കാരിക പൈതൃകവും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ, സുരക്ഷ, ക്ഷേമം എന്നിവ നോക്കിക്കാണാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചാബിലെ മുഗള്‍ ഗവര്‍ണ്ണറായ സക്കറിയാ ഖാന്‍ ആണ് ബായി തരു സിംഗ് ജിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും തടവിലാക്കിയത്. അതിക്രൂരമായാണ് അദ്ദേഹത്തെ ആഴ്ചകളോളം പീഡിപ്പിച്ചത്. സകല എല്ലുകളും ഒടിഞ്ഞു നുറുങ്ങിയിട്ടും അദ്ദേഹം മതം മാറാന്‍ തയ്യാറായില്ല. 'മതം മാറൂ അല്ലെങ്കില്‍ മരിക്കൂ' എന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അദ്ദേഹം തിരികെച്ചോദിച്ചത് 'മതം മാറിയാല്‍ മരിക്കില്ലേ? മുസ്ലീങ്ങളൊന്നും മരിക്കാറില്ലേ' എന്നായിരുന്നു.

പരസ്യമായി വിചാരണ ചെയ്യപ്പെട്ട ശേഷം, സിഖ് വിശ്വാസത്തിന്റെ ഭാഗമായി അദ്ദേഹം വളര്‍ത്തിയിരുന്ന നീണ്ട മുടി മുറിച്ച് മുസ്ലീമായി മാറിയെന്ന് പറയണമെന്ന് സക്കറിയാ ഖാന്‍ അദ്ദേഹത്തോട് വീണ്ടും ആജ്ഞാപിച്ചു. മുടി മുറിക്കില്ല, മുസ്ലീമാവില്ല എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ തലയിലെ തൊലിയും മാംസവും ജീവനോടെ ഉരിച്ചുമാറ്റി. 1745 ജൂണ്‍ 9 നായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. അനേക ദിവസങ്ങള്‍ ആ നിലയില്‍ ജയിലില്‍ക്കഴിഞ്ഞ അദ്ദേഹം 22 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരണമടഞ്ഞു. ധീരശഹീദ് ആകുമ്പോള്‍ വെറും 25 വയസ്സു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

1745 ല്‍ ഭായ് തരു ജി പരമമായ ത്യാഗം ചെയ്ത ചരിത്രപരമായ ഗുരുദ്വാരയാണ് ഗുരുദ്വാര ഷാഹിദി അസ്താന്‍ ഭായ് തരു ജി. 'സിഖ് സമൂഹം ബഹുമാനപൂര്‍വ്വം ആരാധിക്കുന്ന സ്ഥലമാണ് ഗുരുദ്വാര. ഈ സംഭവം ഇന്ത്യയില്‍ കടുത്ത ആശങ്കയോടെയാണ് കാണുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷ സിഖ് സമുദായത്തിന് നീതി ലഭിക്കണമെന്ന വ്യക്തമായ ആവശ്യം ഇന്ത്യ അറിയിച്ചിട്ടുണ്ട്. 

comment

LATEST NEWS


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍


ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപ്പിന് " നിയമസാധുതയില്ല - മാധവൻ നായർ


ക്യാപ്ടൻ ദീപക് സാത്തെ അഥവാ ദൈവത്തിൻ്റെ അവസാന കയ്യൊപ്പ്, അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് നൂറ് കണക്കിന് ജീവനുകളെ


ആശ്വാസം, 60 പേര്‍ രോഗമുക്തരായി; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി


കൊറോണയ്ക്കൊപ്പം പകര്‍ച്ചവ്യാധികളും; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ഒരു രാജ്യം ഒരു പെന്‍ഷന്‍ പ്രചാരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍; മുദ്രാവാക്യത്തിന്റെ പിന്നില്‍ 2024ലെ ദേശീയ തിരഞ്ഞെടുപ്പ്; വിമര്‍ശനവുമായി ബിഎംഎസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.