login
യുഎഇയുമായി ശാസ്ത്ര സാങ്കേതിക മേഖലയില്‍ കൂടുതല്‍ സഹകരണം; 10 നിര്‍ദേശങ്ങള്‍; ധാരണാപത്രത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി

വൈജ്ഞാനിക വിവരങ്ങള്‍, റഡാറുകള്‍, ഉപഗ്രഹങ്ങള്‍, വേലിയേറ്റം അളക്കുന്ന ഉപകരണങ്ങള്‍, ഭൂകമ്പം, കാലാവസ്ഥ എന്നിവ നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പരസ്പര പങ്കിടല്‍ എന്നിവയാണ് ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നത്.

ന്യൂദല്‍ഹി: ശാസ്ത്ര സാങ്കേതിക മേഖലയില്‍ യുഎഇയുമായി സഹകരണം വര്‍ധിപ്പിക്കാനുള്ള ധാരണപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കാലാവസ്ഥ, ഭൂകമ്പശാസ്ത്രം, സമുദ്ര സേവനങ്ങള്‍ എന്നീ മേഖലകളിലാണ് രണ്ട് രാഷ്ട്രങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കുന്നത്. കരാര്‍ പ്രകാരം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.  

കഴിഞ്ഞ വര്‍ഷം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സന്ദര്‍ശിച്ച യുഎഇ പ്രതിനിധി സംഘം ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളെ കുറിച്ച് വിശദമായി മനസ്സിലാക്കി. തുടര്‍ന്ന് അറബിക്കടലിലെയും, ഒമാന്‍ കടലിലെയും സുനാമി സാധ്യതകള്‍ കൂടുതല്‍ വേഗത്തിലും കൃത്യതയോടും കണ്ടെത്തുന്നതിനുള്ള പരസ്പര സഹകരണത്തോടെയുള്ള ഗവേഷണത്തിന് ഇരു രാജ്യങ്ങളും താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു.  

വൈജ്ഞാനിക വിവരങ്ങള്‍, റഡാറുകള്‍, ഉപഗ്രഹങ്ങള്‍, വേലിയേറ്റം അളക്കുന്ന ഉപകരണങ്ങള്‍, ഭൂകമ്പം, കാലാവസ്ഥ എന്നിവ നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പരസ്പര പങ്കിടല്‍ എന്നിവയാണ് ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നത്.

 

വ്യവസ്ഥകള്‍  

1. കാലാവസ്ഥാ സംബന്ധിയായ വിവരങ്ങളുടെ സേവനം, ഉപഗ്രഹ ഡാറ്റയുടെ വിനിയോഗം, ചുഴലിക്കാറ്റ് പ്രവചനം എന്നീ മേഖലകളില്‍ ഗവേഷണം, പരിശീലനം, കൂടിയാലോചന എന്നിവയ്ക്കായി ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് ഇരു രാജ്യങ്ങളും പരസ്പരം സന്ദര്‍ശിച്ച് അനുഭവങ്ങള്‍ കൈമാറാം.

2. പൊതുവായ താല്പര്യമുള്ള വിഷയങ്ങളില്‍ ശാസ്ത്ര  സാങ്കേതിക വിവരങ്ങളുടെ കൈമാറ്റം.

3. ധാരണാപത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള മേഖലകളില്‍ സഹകരിക്കുന്നതിന് ഉഭയകക്ഷി ശാസ്ത്ര സാങ്കേതിക സെമിനാറുകള്‍, ശില്പശാലകള്‍, സമ്മേളനങ്ങള്‍, പരിശീലന കോഴ്‌സുകള്‍ മുതലായവ സംഘടിപ്പിക്കല്‍.

4. ഇരുകൂട്ടര്‍ക്കും പരസ്പര സമ്മതമുള്ള മേഖലകളിലെ സഹകരണം.

5. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ കടലിന് മുകളിലുള്ള കാലാവസ്ഥാ നിരീക്ഷണം.

6. ഇന്ത്യയുടെയും, യു.എ.ഇ യുടെ വടക്കന്‍ പ്രദേശത്തെയും തീരപ്രദേശങ്ങളെ ബാധിക്കുന്ന അറബിക്കടല്‍, ഒമാന്‍ കടല്‍ എന്നിവിടങ്ങളിലെ കൂടുതല്‍ കാര്യക്ഷമവും, വേഗത്തിലുള്ളതുമായ സുനാമി പ്രവചനത്തിനുള്ള ഗവേഷണരംഗത്തെ സഹകരണം.

7. സുനാമി മുന്‍കൂട്ടി പ്രവചിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സഹായിക്കുന്നതിനുള്ള സോഫ്ട്‌വെയര്‍ വികസനം.

8. ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലും, യു.എ.ഇ യുടെ വടക്കന്‍ ഭാഗങ്ങളിലും സ്ഥിതി ചെയ്യുന്ന ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റയുടെ തത്സമയ പങ്കിടല്‍.

9. അറബിക്കടലിലും, ഒമാന്‍ കടലിലും സുനാമി തിരകളുടെ ശക്തി നിരീക്ഷിക്കല്‍.

10. പൊടിക്കാറ്റുകളുടെ മുന്നറിയിപ്പ് നല്‍കുന്നതിനായുള്ള വിവരം പങ്കിടല്‍.

 

 

 

comment

LATEST NEWS


റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ ഉയരും സ്വാമിയേ ശരണമയ്യപ്പ വിളികള്‍; ബ്രഹ്മോസ് മിസൈല്‍ രജിമെന്റിന്റെ യുദ്ധകാഹലം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്‌ടി ഗ്ലോബൽ ഇനി യുഎസ്‌ടി


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്


രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.