login
'അനുമതിക്കായി കാത്തിരിക്കേണ്ട; ആക്രമിച്ചാല്‍ ഉടന്‍ തിരിച്ചടിക്കണം'; ചൈനയെയും പാക്കിസ്ഥാനെയും ഒരേസമയം നേരിടാന്‍ സൈന്യം സജ്ജമെന്ന് സംയുക്ത സൈനിക മേധാവി

അതിര്‍ത്തിയിലെ ഭീഷണികളെ നേരിടാന്‍ ഇന്ത്യ കൃത്യമായ കര്‍മ്മ പദ്ധതി തയാറാക്കിയിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്നും അദേഹം പറഞ്ഞു. ഇതിനായുള്ള അനുമതി അതിര്‍ത്തികളില്‍ നല്‍കിയിട്ടുണ്ട്.

ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ഏതു പ്രകോപനവും നേരിടാന്‍ ഇന്ത്യസൈന്യത്തിന് കഴിയുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ചൈനയും പാക്കിസ്ഥാനും അതിര്‍ത്തികളില്‍ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്.  വടക്ക്-കിഴക്ക് ഭാഗത്ത് ഇന്ത്യ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.  ഇതിന് തക്കതായ ഭാഷയില്‍ മറുപടി നല്‍കാന്‍ ശേഷി സൈന്യത്തിനുണ്ടെന്നും അദേഹം പറഞ്ഞു.  

അതിര്‍ത്തിയിലെ ഭീഷണികളെ നേരിടാന്‍ ഇന്ത്യ കൃത്യമായ കര്‍മ്മ പദ്ധതി തയാറാക്കിയിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്നും അദേഹം പറഞ്ഞു. ഇതിനായുള്ള അനുമതി അതിര്‍ത്തികളില്‍ നല്‍കിയിട്ടുണ്ട്. സൈന്യത്തില്‍ നയത്തില്‍ പുതിയ മാറ്റമാണിത്. പോര്‍മുഖത്ത് നില്‍ക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അദേഹം പറഞ്ഞു. ആണവ യുദ്ധമുണ്ടായാല്‍ പോലും അതിനെ നേരിടാന്‍ സൈന്യത്തിന് കഴിയുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.  

ചൈന പാക് അധീന കശ്മീരിന് വലിയ സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. പാകിസ്താന് സൈനിക-നയതന്ത്ര സഹായവും നല്‍കുന്നത് ചൈനയാണ്. ഇത് ഇന്ത്യയെ കൂടുതല്‍ കരുതലെടുക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയെയും-പാക്കിസ്ഥാനെയും ഒരേസമയം നേരിടാന്‍ ഇന്ത്യക്കാവുമെന്ന് അദേഹം പറഞ്ഞു.  

comment

LATEST NEWS


സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചര്‍; ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്ക്കുണ്ടെന്നും പി.കെ. കൃഷ്ണദാസ്


കളമശേരി മെഡിക്കല്‍ കോളേജ്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥ തുറന്ന് പറഞ്ഞ ഡോക്റ്റര്‍ക്കെതിരേ സിപിഎം സൈബര്‍ ആക്രമണം; വ്യാജവാര്‍ത്തയുമായി ദേശാഭിമാനിയും; പരാതി


പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധം; കേന്ദ്രമന്ത്രി വി. മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ക്ലീന്‍ ചിറ്റ്


ശൗര്യം, പൃഥ്വി, അഗ്നി, രുദ്രം; 45 ദിവസത്തിനുള്ളില്‍ 12 മിസൈല്‍ പരീക്ഷണങ്ങള്‍; ലോകത്തെ ഞെട്ടിച്ച് ഇന്ത്യ


ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനുള്ള തന്ത്രം സ്വപ്‌നയുടേത്; ഒരു കിലോയ്ക്ക് 1000 യുഎസ് ഡോളര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടെന്നും സന്ദീപ്


ചികിത്സ നല്‍കുന്നതില്‍ വീഴ്ച: ഓഡിയോ സന്ദേശം പുറത്തായതിലും, ഡോ. നജ്മയ്‌ക്കെതിരേയും അന്വേഷണം നടത്തും; ഡിഎംഇ ജീവനക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടി


മലയാളി ഡോക്ടര്‍ രേഖാ മേനോന് ന്യൂജഴ്സി അസംബ്ലിയുടെ ആദരവ്, വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു


കാമുകിയെ കൊലപ്പെടുത്തിയ 21-കാരനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.