login
തയ്യാറെടുപ്പുമായി ഇന്ത്യന്‍ ഹോക്കി ടീമുകള്‍ മുന്നോട്ട്

കഴിഞ്ഞ ദിവസം വൈകിട്ടത്തെ പരിശീലനം അവസാനിച്ചപ്പോഴാണ് ഒളിമ്പിക്‌സ് മാറ്റിവച്ച വിവരം മുഖ്യ പരിശീലകന്‍ ഗ്രഹാം റീഡ് അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് മാറ്റിവയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. തീവ്രപരിശീലനത്തിലൂടെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ ശ്രമിക്കുമെന്ന് പുരുഷ ടീമിന്റെ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് പറഞ്ഞു

ന്യൂദല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവച്ചതില്‍ നിരാശയുണ്ടെങ്കിലും ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യയുടെ പുരുഷ, വനിത ഹോക്കി ടീമുകളുടെ ക്യാപ്റ്റന്മാര്‍ വ്യക്തമാക്കി.  

കഴിഞ്ഞ ദിവസം വൈകിട്ടത്തെ പരിശീലനം അവസാനിച്ചപ്പോഴാണ് ഒളിമ്പിക്‌സ് മാറ്റിവച്ച വിവരം മുഖ്യ പരിശീലകന്‍ ഗ്രഹാം റീഡ് അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് മാറ്റിവയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. തീവ്രപരിശീലനത്തിലൂടെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ ശ്രമിക്കുമെന്ന് പുരുഷ ടീമിന്റെ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് പറഞ്ഞു.  

കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ആരും പുറത്തിറങ്ങരുത്. ആരോഗ്യമാണ് പ്രധാനം, മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്‌സ് മാറ്റിയതില്‍ നിരാശയുണ്ട്. എന്നിരുന്നാലും അടുത്ത ഒരുവര്‍ഷം കഠിന പരിശീലനം നടത്തും. ഒളിമ്പിക്‌സില്‍ മികവ് കാട്ടാന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി പറഞ്ഞു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍ നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കാനിരുന്ന ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്.

comment
  • Tags:

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.