login
സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തേയും ശക്തമായി നേരിടും; ഭീകരര്‍ക്ക് സഹായം നല്‍കുന്നത് പാക്കിസ്ഥാന്‍ നിര്‍ത്തണം, താക്കീത് നല്‍കി ഇന്ത്യ

കശ്മീരില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് ഭീകരരെ കഴിഞ്ഞ ദിവസം സുരക്ഷാ സൈന്യം വധിച്ചിരുന്നു.

ന്യൂദല്‍ഹി : അതിര്‍ത്തി വഴി തുടര്‍ച്ചയായുള്ള നുഴഞ്ഞുകയറ്റങ്ങളില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമശനവുമായി ഇന്ത്യ. ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.  

ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തേയും ശക്തമായി നേരിടുമെന്ന് പാക് ഹൈക്കമ്മിഷണര്‍ക്ക് ഇന്ത്യ താക്കീത് നല്‍കിയിട്ടുണ്ട്. അതിര്‍ത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം, നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ എന്നിവ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പാക് ഹൈക്കമ്മിഷണറോട് പ്രതിഷേധം വ്യക്തമാക്കിയത്.  

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന പ്രവണത പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തേയും ശക്തമായി തന്നെ നേരിടുമെന്നും ഇന്ത്യ താക്കീത് നല്‍കി.

കശ്മീരില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് ഭീകരരെ കഴിഞ്ഞ ദിവസം സുരക്ഷാ സൈന്യം വധിച്ചിരുന്നു. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ ഭീകരരെയാണ് സൈന്യം വകവരുത്തിയത്. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തിര യോഗം വിളിക്കുകയും സംഭവത്തെ അപലപിക്കുകയും ചെയ്തിരുന്നു.  

 

 

comment

LATEST NEWS


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി


സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണം, 49,775 സാമ്പിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34


റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് കപ്പുകള്‍ പഴങ്കഥയാകും; ഭാവിയില്‍ മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് പീയുഷ് ഗോയല്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.