login
'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം:  ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയമെന്ന് പിണറായി വിജയന്‍ പറഞ്ഞു.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു.  ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ ഭാരതീയര്‍ സന്തോഷവാന്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ നമ്മളെല്ലാം സന്തോഷവാന്‍മാരാണ്. ഊര്‍ജ്ജസ്വലവും ആവേശം നിറഞ്ഞതുമായ പ്രകടനം. ഒപ്പം ചടുലതയും ദൃഢനിശ്ചയവും മത്സരത്തില്‍ ഉടനീളം കാണാനായി. ടീമിന് അഭിനന്ദനങ്ങള്‍. ഭാവിയിലേയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഗാബ ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നു വിക്കറ്റിന് ഓസീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയത്. 4 മത്സരങ്ങടങ്ങിയ പരമ്പരയില്‍ രണ്ടെണ്ണം ഇന്ത്യ വിജയിച്ചപ്പോള്‍ ഒരെണ്ണം ഓസീസ് നേടി. ഒരു ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ഗാബയില്‍ 32 വര്‍ഷമായി തോല്‍വി അറിയാത്ത ഓസീസിനെ ഇന്ത്യയുടെ താരതമ്യേന പുതുമുഖങ്ങള്‍ അടങ്ങിയ ടീമാണ് പരാജയപ്പെടുത്തിയത്. ചരിത്രം കുറിച്ച ടീം ഇന്ത്യയ്ക്ക് ബിസിസിഐ അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. രാജ്യത്തു നിന്നും പുറത്തു നിന്നും ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹമാണ്.  

  comment

  LATEST NEWS


  വാടിക്കൽ രാമകൃഷ്ണൻ എന്ന് പേര് ഓർമ്മയുണ്ടോ? ചോരപുരണ്ട ആ കൈകൾ അമിത്ഷായ്ക്ക് നേരെ ചൂണ്ടേണ്ട, മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരൻ


  ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ തെളിവില്ല, കൈക്കൂലി വാങ്ങിയതായി പരാതിക്കാരന്‍ പോലും പറയുന്നില്ല; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി വിജിലന്‍സ്‌


  മുസ്ലിമല്ലാത്തതിനാല്‍ മദര്‍ തെരേസ നരകത്തില്‍ തന്നെ പോകും; അള്ളാഹുവിനെ വിശ്വസിക്കാതെ നന്മ ചെയ്തിട്ട് കാര്യമില്ലെന്നും സാക്കീര്‍ നായിക് (വീഡിയോ)


  ക്ഷേത്രോൽസവങ്ങളോട് മാത്രമായി എന്തിനാണ് വിരോധം? പൂരം നടത്താനുള്ള തൃശ്ശൂർക്കാരുടെ അവകാശം നിഷേധിക്കരുതെന്ന് സന്ദീപ് വാര്യർ


  പശ്ചിമ ബംഗാളിലെ തീപിടിത്തം: മരിച്ചവരുടെ എണ്ണം 9 ആയി; മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി


  തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരേ കേസെടുക്കണം; ആവശ്യവുമായി സംവിധായകന്‍ അലി അക്ബര്‍


  പൊന്നാനിയില്‍ ടി.എം. സിദ്ദിഖ്, കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞഹമ്മദ് കുട്ടി; പാര്‍ട്ടിയിലെ ' മലബാര്‍ കലാപ' ത്തില്‍ വലഞ്ഞ് സിപിഎം


  സ്ത്രീകൾ സ്വയരക്ഷയ്ക്ക് സജ്ജരാകണമെന്ന് ഡോ. ജേക്കബ്ബ് തോമസ്, ചെക്ക് പോസ്റ്റുകളില്‍ 'സ്ത്രീകള്‍ സൂക്ഷിക്കുക' എന്ന ബോർഡ് വയ്ക്കേണ്ട കാലം അതിക്രമിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.