login
ഇന്ദ്രജാലക്കാരന്‍

വെള്ളിച്ചിലങ്കക്കിലുക്കങ്ങളെന്നുള്ളില്‍ കണ്ണന്റെ പദനിസ്വനങ്ങള്‍ ഹൃത്തില്‍ പതിയും നേരം

വെള്ളിച്ചിലങ്കക്കിലുക്കങ്ങളെന്നുള്ളില്‍  

കണ്ണന്റെ പദനിസ്വനങ്ങള്‍

ഹൃത്തില്‍ പതിയും നേരം

 

മാരിക്കറുപ്പിന്‍ ചന്തം നിറയും

എന്‍ മിഴിക്കോണില്‍

കണ്‍മഷി പടരും നിമിഷം

 

മുല്ലപ്പൂവിതളാര്‍ന്ന പുഞ്ചിരിയാല്‍

വെണ്മേഘക്കൊറ്റികള്‍

ചിറകടിക്കുമെന്‍ നെഞ്ചില്‍

 

കാര്‍വര്‍ണ്ണന്റെ കൊഞ്ചലിലൂറിയ

തേന്‍തുള്ളിയില്‍

മഞ്ഞുകണികയിലെന്ന പോല്‍ ഞാനലിഞ്ഞു

 

പീലികളോരോന്നും

ശിരസ്സില്‍

ഇളകിയാടുമ്പോള്‍

മഴച്ചാര്‍ത്തായി പെയ്തിറങ്ങി

മയൂരനടനങ്ങള്‍

 

സ്വപ്‌നത്തിലെന്നും  

കണ്ണുപൊത്തിക്കളിക്കും കള്ളന്‍

കണ്ണു തുറന്നാല്‍

എന്‍ ചില്ലുനേത്രങ്ങളിലൊളിക്കും

മായാവിനോദിയാം

ഇന്ദ്രജാലക്കാരന്‍

 

അനുപ്രിയ

anupriyamanoj2007@gmail.com

 

comment
  • Tags:

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.