login
ഇനിയാര് പാടും

ഇനിയാരു പാടുമെന്നമ്മേ... വ്രണിത ഹൃദയങ്ങള്‍ക്കഭയമായ് ഇനിയാരുപാടും?

അഡ്വ. ലിഷ ജയനാരായണന്‍  

 

ഇനിയാരു  പാടുമെന്നമ്മേ...

വ്രണിത ഹൃദയങ്ങള്‍ക്കഭയമായ്  

ഇനിയാരുപാടും?

 

ഇനിയാര് പാടും?

ഇനിയാരു പാടുമെന്നമ്മേ

മായുന്ന പച്ചപ്പിന്‍

കുളിരു കോരുമൊരുണര്‍ത്തു

പാട്ടായ് ഇനിയാരു പാടുമെന്നമ്മേ.

 

കണ്ണനറിയാതെ അറിഞ്ഞൊരു

കണ്ണൂനീരില്‍ വിളഞ്ഞൊരു

പ്രണയമായ് പ്രേമമായ്

ഇനിയാരു പാടുമെന്നമ്മേ

ഇനിയാരു പാടുമിത്ര

ഗദ്ഗദ കണ്ഠയായ്.

 

രാധയെവിടെയെന്നലഞ്ഞു

സ്വയമലിഞ്ഞു പാടുവാന്‍

ഇനിയേതു കാമിനി കണ്ണന്നു

ഇനിയാരു പാടുമിത്ര ഭംഗിയായ്?

 

ഇനിയാരു പാടുമെന്നമ്മേ

പാവം  മാനവ ഹൃദയങ്ങള്‍ക്കൊപ്പമീ

തരുക്കളും മലകളും പുഴകളും

പാവമീ കാട്ടുപൂക്കളുമൊക്കെയും

അനാഥമായിന്നു കേഴുന്നതു

കണ്ടിട്ടിന്നു  പ്രിയപുത്രീ വിയോഗ

ദുഃഖത്താല്‍  സാക്ഷാല്‍ കൈരളി

യുമിന്നു ഹൃദയം വിങ്ങി നുറുങ്ങി

കരയുന്നു : ഇനിയാരു പാടും?

ഇനിയാരു പാടുമെന്നമ്മേ

ഇനിയാരു പാടും നിന്നെപ്പോല്‍

അനീതിക്കു മേല്‍  

ഇനിയാരുയര്‍ത്തുമാ തൂലിക

പടവാളായി  സാക്ഷാല്‍

ശക്തിശാലിനിയാം ചണ്ഡിക പോല്‍?

ഇനിയാരു പാടും?

ഇനിയാരു പാടുമെന്നമ്മേ

പരക്ലേശവിവേകശാലിനിയായ്

പരാശക്തി കനിവാര്‍ന്നു

വന്നവതരിച്ച പോല്‍

ഇനിയാരു പാടുമെന്നമ്മേ...

 

ഇനിയാരു പാടും?

 

 

    comment
    • Tags:

    LATEST NEWS


    വിജയ യാത്രയുടെ വഴിയേ...


    വികസനം മുഖ്യ അജണ്ട


    മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


    ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


    തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


    ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


    കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


    ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.