login
കൊറോണ വൈറസ് യുഎസിന്റെ ജൈവായുധം; വൈദ്യസഹായം നല്‍കാമെന്ന വാഗ്ദാനം വേണ്ട,​ അത് കോവിഡ് 19 വ്യാപിപ്പിക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ്

ഇറാന്‍ ജനതയിലേക്ക് വൈറസ് വ്യാപിക്കുന്നത് എങ്ങിനെയെന്ന് നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഡോക്ടര്‍മാരെയും തെറാപ്പിസ്റ്റുകളേയും അയക്കാമെന്ന് യുഎസ് വാഗ്ദാനം ചെയ്യുന്നത്. അമേരിക്കയ്ക്ക് സഹായിക്കണമെന്നുണ്ടെങ്കില്‍ അത് മറ്റ് രാജ്യങ്ങളെ മതി

ടെഹ്‌റാന്‍: കൊറോണ വൈറസ് വ്യാപനം യുഎസിന്റെ ജൈവായുധമാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. കോവിഡ് 19 വ്യാപനത്തിനിടയിലും യുഎസിന്റെ ഇറാന്‍ ഉപരോധം ചൂണ്ടിക്കാട്ടിയാണ് ഈ പ്രസ്താവന.

വൈറസ് വ്യാപനത്തെ നേരിടാനായി യുഎസ് വൈദ്യ സഹായം നല്‍കിയെങ്കിലും ഇറാന്‍ അത് തള്ളി. യുഎസ് വാഗ്ദാനം ചെയ്യുന്ന സഹായം കൊവിഡ് 19 വ്യാപനം വര്‍ധിപ്പിക്കുന്നതാവുമെന്നാണ് ഖമനയി ആരോപിച്ചു. ഇറാനിലെ ആളുകളുടെ ജനിതക വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നിലവില്‍ വൈറസ് നിര്‍മിച്ചിട്ടുള്ളത്. 

ഇറാന്‍ ജനതയിലേക്ക് വൈറസ് വ്യാപിക്കുന്നത് എങ്ങിനെയെന്ന് നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഡോക്ടര്‍മാരെയും തെറാപ്പിസ്റ്റുകളേയും അയക്കാമെന്ന് യുഎസ് വാഗ്ദാനം ചെയ്യുന്നത്. അമേരിക്കയ്ക്ക് സഹായിക്കണമെന്നുണ്ടെങ്കില്‍ അത് മറ്റ് രാജ്യങ്ങളെ മതിയെന്നും ഖമനയി പറഞ്ഞു.  

യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധി സാധാരണക്കാര്‍ക്ക് ഇറാനില്‍ ജീവനും ആരോഗ്യവും തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. ഈ അനീതിക്കെതിരെ അവരുടെ സര്‍ക്കാരിനോട് യുഎസ് ജനത തന്നെ ചോദിക്കണമെന്ന് ഖമനയികൂട്ടിച്ചേര്‍ത്തു.  

അതേസമയം ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലാണ് ഖമനയിയുടെ ഈ പ്രചാരണങ്ങളെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഫെബ്രുവരിയില്‍ ടെഹ്‌റാനില്‍ നിന്നും ചൈനയിലേക്ക് നടത്തിയ വിമാന സര്‍വ്വീസുകളാണ് ഇറാനെ ഈ അവസ്ഥയിലെത്തിച്ചത്. ഇറാനിലും മറ്റ് രാജ്യങ്ങളിലുമുള്ള ആളുകളെ വലിയ ആശങ്കയിലേക്ക് തള്ളി വിടാന്‍ മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ സഹായകരമാകുവെന്നും പോപിയോ പറഞ്ഞു.  

കോവിഡ് 19 ബാധിച്ച് 1812 പേര്‍ ഇറാനില്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. തിങ്കളാഴ്ച മാത്രം 127 പേര്‍ മരിച്ചു. 1,411 പേര്‍ കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 23,049 ലെത്തി.

 

comment

LATEST NEWS


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു


മാതൃക കാട്ടി കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും എംപിമാരുടേയും അടക്കം ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടിക്കുറച്ചു


ന്യൂനമർദ്ദം: ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.