login
പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി; ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യക്ക് കൈമാറുമോ?

കരതയെ തുണയ്ക്കുന്നതിനാല്‍ പാക്കിസ്ഥാന്‍ കാലങ്ങളായി സാമ്പത്തിക ദൗത്യ സേനയുടെ( ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്സ് എഫ്എടിഎഫ്) ഗ്രേ പട്ടികയിലാണ്.

ഇസ്ലാമബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന പാക്കിസ്ഥാന്‍, കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യക്ക് കൈമാറുമോ? തത്ക്കാലം അതിനുള്ള സാധ്യതകള്‍ ഇല്ലെങ്കിലും ഭീകരര്‍ക്ക് എതിരെ നടപടി എടുക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായിക്കൊണ്ടിരിക്കുകയാണെന്നാണ്  മാധ്യമറിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ സസുഖം വിലസിയിരുന്ന, ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെതിരെ അറസ്റ്റു വാറന്റ് പുറപ്പെടുവിക്കാനും  പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായെന്നാണ് സൂചന.  

ഭീകരരെയും ഭീകര സംഘടനകളെയും അര്‍ഥവും ആയുധവും നല്‍കി സഹായിക്കുന്നതും ഇന്ത്യയില്‍  ആക്രമണം നടത്താന്‍  അയക്കുന്നതും എല്ലാം പാക്കിസ്ഥാനാണ്. ഭീകരതയെ തുണയ്ക്കുന്നതിനാല്‍ പാക്കിസ്ഥാന്‍ കാലങ്ങളായി സാമ്പത്തിക ദൗത്യ സേനയുടെ( ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്സ് എഫ്എടിഎഫ്) ഗ്രേ പട്ടികയിലാണ്. ഭീകരതയെ താലോലിക്കുന്ന രാജ്യങ്ങള്‍ക്ക്  എതിരെ ഉപരോധം അടക്കമുള്ള കാര്യങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന അന്താരാഷ്ട്ര സംഘടനയാണിത്. ഇനിയും ഇത് തുടര്‍ന്നാല്‍ അവര്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തും. അതോടെ അന്താരാഷ്ട്രതലത്തില്‍ അവര്‍ ഉപരോധം നേരിടേണ്ടിവരും. ഗ്രേ പട്ടികയിലായതിനാല്‍ തന്നെ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ നേരിടുന്നുണ്ട്. യുഎസ് സഹായം വലിയ തോതില്‍ കുറയുന്നുണ്ട്. ഐഎംഎഫ് അടക്കമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നു വായ്പയും മറ്റും എടുക്കാനും കഷ്ടപ്പെടുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണിതും.  

ഇത് ഒഴിവാക്കാനും എങ്ങനെയും ഗ്രേ പട്ടികയില്‍ നിന്ന് പുറത്തു കടക്കാനുമുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍. അതിന്റെ ഭാഗമായി ഭീകരര്‍ക്ക്  എതിരെ എന്തെങ്കിലും ചെയ്തു എന്നു വരുത്താനാണ് മസൂദിനെതിരെ വാറന്റ് പുറപ്പെടുവിച്ചതും ലഷ്‌കര്‍ മേധാവി സഖിയൂര്‍ റഹ്മാന്‍ ലഖ്വിയെ അറസ്റ്റു ചെയ്തതും.  മസൂദ് അസറിനെതിരെ നടപടി വേണമെന്ന് സാമ്പത്തിക ദൗത്യ സേന പല കുറി ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ ഒളിവിലാണെന്നും അതിനാല്‍ പിടിക്കാന്‍  പറ്റുന്നില്ലെന്നുമാണ് ഇതിന് പാക്കിസ്ഥാന്‍ നല്‍കിയ മറുപടി. ഈ മറുപടിയുമായി അധികകാലം പിടിച്ചു നില്‍ക്കാന്‍ സാധ്യമല്ല. അതിനാലാണ് അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്. ഇങ്ങനെ പല തരത്തില്‍ പേരിനെങ്കിലും ഭീകരക്ക് എതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമാകുകയാണ്. ദാവൂദിനെതിരെയും നടപടി വേണ്ടിവരാം. കറാച്ചിയിലാണ് ദാവൂദ് താമസിക്കുന്നത്. ഇയാള്‍ പാക്കിസ്ഥാനി

ല്‍ ഇല്ലെന്നാണ് വാദമെങ്കിലും ഇന്ത്യ ഇയാള്‍ കറാച്ചിയില്‍ താമസിക്കുന്നതിന്റെ തെളിവ് നല്‍കിയിട്ടുണ്ട്. 2005ല്‍ ഇയാളെ ഐക്യരാഷ്ട്രസഭയും അമേരിക്കയും കൊടും ഭീകരനായി പ്രഖ്യാപിച്ചതാണ്. പാക്കിസ്ഥാനില്‍ നില്‍ക്കള്ളിയില്ലതെ വന്നാല്‍ യൂറോപ്പിലേക്ക് മുങ്ങാന്‍ ദാവൂദിന്റെ മകള്‍ മഹ്റൂഖും മരുമകനും  പ്രമുഖ ക്രിക്കറ്റര്‍ ജാവേദ് മിയാന്‍ദാദിന്റെ മകനുമായ ജുനൈദ് മിയാന്‍ദാദും പോര്‍ച്ചുഗീസ് പാസ്പോര്‍ട്ട് വരെ ശരിയാക്കി വച്ചിരിക്കുകയാണ്. ദാവൂദിന്റെ വലംകൈയായ അബു സലേമിന് പാക്കിസ്ഥാനില്‍ നിന്ന് രക്ഷപ്പെടേണ്ടി വന്നിരുന്നു. അന്ന് അയാള്‍ പോര്‍ച്ചുഗലിലേക്കാണ് പോയത്. പക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ഇയാളെ കസ്റ്റിഡിയില്‍ വാങ്ങിയിരുന്നു.

 

  comment

  LATEST NEWS


  'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.