login
കേരളത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തനം സജീവം;​ എന്‍ഐഎ സമഗ്ര അന്വേഷണത്തില്‍

കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയില്‍ ഉണ്ടെന്നു യുഎന്‍ ഏജന്‍സി ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്.

ന്യൂദല്‍ഹി : രാജ്യത്ത് ഇസ്ലാമിക് സ്‌റ്റേറ്റ് സജീവമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്‍പന്തിയില്‍ കേരളം അടക്കം 11 സംസ്ഥാനങ്ങൡ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചതാണിത്. കേരളത്തിലെ ഐഎസ് സാന്നിധ്യത്തെ കുറിച്ച് എന്‍ഐഎയും സൂചനകള്‍ നല്‍കിയിരുന്നതാണ്.  

ഐഎസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് 17 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യം എന്‍ഐഎ നിലവില്‍ അന്വേഷണം നടത്തി വരികയാണ്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ സൈബര്‍ മേഖലയിലെ സുരക്ഷ കര്‍ശ്ശനമാക്കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  

ഐഎസുമായി ബന്ധപ്പെട്ട് 122 പേരാണ് ദക്ഷിണേന്ത്യയില്‍ മാത്രം അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഏതെക്കെ കേസുകളിലാണ് ഇവര്‍ പിടിയിലായതെന്ന് വ്യക്തമാക്കിയിട്ടില്ല. 

ഇസ്ലാമിക് സ്‌റ്റേറ്റ് / ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് / ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ / ദേയ്ഷ് / ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്‍ ഖൊറാസാന്‍ പ്രൊവിന്‍സ് (ഐ.എസ്.കെ.പി.) / ഐസിസ് വിലായത്ത് ഖൊറാസാന്‍ / ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ഷാംഖൊറാസാന്‍ (ഐസിസ്‌കെ) എന്നിവയെയും, ഇവയുമായി ബന്ധമുള്ള സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ ഭീകര സംഘടനകളായി പ്രഖ്യാപിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം1967 ന്റെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഐ.എസ്., അതിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിന് വിവിധങ്ങളായ ഇന്റര്‍നെറ്റ് അധിഷ്ഠിത സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ ഇത്തരത്തിലുള്ള സൈബറിടങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തു വരുന്നു.

കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ വളരെ സജീവമായ ഐ.എസ് സാന്നിദ്ധ്യം ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ആഭ്യന്തര സഹമന്ത്രി  ജി. കിഷന്‍ റെഡ്ഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 

 

 

comment

LATEST NEWS


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന


അഞ്ജന ഹരീഷ് ഉള്‍പ്പടെ നാല് പെണ്‍കുട്ടികളുടെ മരണം; നിരോധിത തീവ്ര സംഘടനകള്‍ക്ക് പങ്കെന്ന് സംശയം, അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡിന്


ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടോര്‍ച്ച് ബെയറര്‍ ട്രോഫി കിംസ്ഹെല്‍ത്തിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.