login
പാലസ്തീന്‍ വാദികള്‍ പെരുവഴിയില്‍; 'അബ്രഹാം ഉടമ്പടി'യില്‍ പാലസ്തീനെക്കുറിച്ചും വെസ്റ്റ് ബാങ്കിനെക്കുറിച്ചും പരാമര്‍ശമില്ല; ചരിത്രനേട്ടം ഇസ്രയേലിന്

യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.

വാഷിങ്ടന്‍: ഇസ്രയേല്‍ യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങളുമായി ഒപ്പിട്ട സമാധാന കരാറില്‍ പലസ്തീനെക്കുറിച്ച് പരാമര്‍ശമില്ല. വെസ്റ്റ് ബാങ്ക് അധിനിവേശത്തില്‍നിന്ന് ഇസ്രയേല്‍ പിന്മാറുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ഉണ്ടാക്കിയിരുന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച കരാറില്‍ ഇങ്ങനെ ഒരു നിബന്ധനയില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലിലെ പ്രമുഖ മാധ്യമമായ ജറുസലേം പോസ്റ്റും കരാറില്‍ ഇങ്ങനെ ഒരു കാര്യം ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.  'അബ്രഹാം ഉടമ്പടി' എന്ന് വിശേഷിപ്പിക്കപ്പെട്ട കരാറിന്റെ ഒപ്പുവെക്കല്‍ ചടങ്ങിന് മുമ്പ് മൂന്ന് നേതാക്കളും ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായത്. കഴിഞ്ഞ മാസം 13നാണ് യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് ഒരുങ്ങിയത്. തുടര്‍ന്ന് ഈ മാസം 11 ന് ബഹ്‌റൈനും യുഎഇയുടെ പാത സ്വീകരിച്ചു. മധ്യപൂര്‍വ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങള്‍ കൂടി ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉടന്‍ സ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശമാറുന്നതാണ് ഒപ്പിട്ട കരാറുകള്‍. കരാര്‍ പിറന്നതോടെ പാലസ്തീന്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ് ഉണ്ടായത്.  

comment

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.