login
ഇസ്രയേലിന്റെ മുങ്ങിക്കപ്പല്‍ സൂയസ് കനാല്‍ കടന്നുവെന്ന് സ്ഥിരീകരണം; യുഎസ്‍ മുങ്ങിക്കപ്പലുകള്‍ പേര്‍ഷ്യന്‍ കടലിടുക്കില്‍; ഇറാനെതിരെ സംയുക്ത സൈനിക നീക്കം

ഇസ്രയേലിന്റെ നീക്കത്തിന് പിന്തുണയുമായി അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ പേര്‍ഷ്യന്‍ കടലിടുക്കിലും എത്തിയിട്ടുണ്ട്. ഡിസംബര്‍ 21 ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊഹാവി ഇസ്രയേലിനെ ആക്രമിക്കുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണാത്മക നീക്കങ്ങള്‍ക്കെതിരെ ജൂത രാഷ്ട്രം ശക്തമായി പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തിരുന്നു.

ജറുസലേം: ഇറാനെ ലക്ഷ്യമാക്കി ഇസ്രയേലിന്റെ മുങ്ങിക്കപ്പല്‍ സൂയസ് കനാല്‍ കടന്നുവെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മുങ്ങിക്കപ്പല്‍ സൂയസ് താണ്ടിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ഇക്കാര്യം രാജ്യത്തെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇസ്രയേലിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഇസ്രയേലിന്റെ നീക്കത്തിന് പിന്തുണയുമായി അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ പേര്‍ഷ്യന്‍ കടലിടുക്കിലും എത്തിയിട്ടുണ്ട്.  ഡിസംബര്‍ 21 ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊഹാവി ഇസ്രയേലിനെ ആക്രമിക്കുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണാത്മക നീക്കങ്ങള്‍ക്കെതിരെ ജൂത രാഷ്ട്രം ശക്തമായി പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തിരുന്നു.

ഐഡിഎഫ് നാവികസേനയുടെ മുങ്ങിക്കപ്പല്‍ സൗദി അറേബ്യയുടെ മറുവശത്ത് സ്ഥിതിചെയ്യുന്ന പേര്‍ഷ്യന്‍ ഗള്‍ഫിനെ അഭിമുഖീകരിച്ചതായി അറബ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി കാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ വാര്‍ഷികത്തില്‍ ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് മെസാദ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.  

ഗൈഡഡ്-മിസൈല്‍ മുങ്ങിക്കപ്പലായ യുഎസ്എസ് ജോര്‍ജിയ മൂന്നുദിവസം മുമ്പ് തന്നെ ഹോര്‍മുസ് കടലിടുക്ക് വഴി പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് എത്തിതതായി യുഎസ് നാവികസേന വ്യക്തമാക്കി.  

  comment

  LATEST NEWS


  സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും


  ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്


  അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍


  മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു


  സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്‌മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്‌മെന്റ്‌സ് എന്‍പിസിഐയുമായി സഹകരിക്കുന്നു


  പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു


  കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്


  ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,107 പേര്‍; 357 ഹോട്ട് സ്പോട്ടുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.