login
ഇന്ത്യയെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ ഹബ്ബാക്കി മാറ്റും; ആദ്യ പടിയായി 'വാഹന സ്ക്രാപ് നയം' നടപ്പാക്കുമെന്ന് നിതിന്‍ ഗഡ്കരി

പുതിയ സ്ക്രാപ് നയത്തിലൂടെ പഴയ കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ പൊളിച്ച്‌ നീക്കും. കാലാവധി കഴിഞ്ഞവയാണ് ഇങ്ങനെ ചെയ്യുക. റീസൈക്കിള്‍ ചെയ്ത് ലഭിക്കുന്ന ആക്രി സാധനങ്ങള്‍ വാഹന വ്യവസായത്തില്‍ പുത്തന്‍ കാറുകള്‍, ബസുകള്‍, ലോറികള്‍ ഒക്കെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കും.

ന്യൂദല്‍ഹി: അഞ്ച് വര്‍ഷത്തിനകം ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ ഹബ്ബാക്കി മാറ്റുമെന്ന് കേന്ദ്ര റോഡ് ഗതാഗതം ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ആദ്യ പടിയായി  'വാഹന സ്ക്രാപ് നയം' കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം  പറഞ്ഞു.

പുതിയ സ്ക്രാപ് നയത്തിലൂടെ പഴയ കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ പൊളിച്ച്‌ നീക്കും. കാലാവധി കഴിഞ്ഞവയാണ് ഇങ്ങനെ ചെയ്യുക. റീസൈക്കിള്‍ ചെയ്ത് ലഭിക്കുന്ന ആക്രി സാധനങ്ങള്‍ വാഹന വ്യവസായത്തില്‍ പുത്തന്‍ കാറുകള്‍, ബസുകള്‍, ലോറികള്‍ ഒക്കെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കും. ഇതുകൊണ്ട് നിലവിലുള്ളതിനെക്കാള്‍ വാഹന ഉല്‍പാദ ചിലവ് കുറയും.

വാഹനങ്ങള്‍ പൊളിക്കാനായി റീസൈക്കിള്‍ കേന്ദ്രങ്ങള്‍ തുറമുഖങ്ങളുടെ അരികില്‍ സ്ഥാപിക്കും. ഇതിനായി രാജ്യത്തെ തുറമുഖങ്ങളുടെ ആഴം പതിനെട്ട് മീറ്റർ ആയി കൂട്ടും -  പൂനയിലെ എംഐറ്റി എഡിറ്രി സര്‍വ്വകലാശാലയിലെ മീറ്രിംഗില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.  

കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ മന്ത്രാലയം 2019 ഒക്ടോബറില്‍ പുറത്തിറങ്ങിയ മാര്‍ഗ്ഗനി‌ര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഈ തീരുമാനം. എന്നാല്‍ ഇനിയും ഏറെ കടമ്പകള്‍ ഇതിനായി കടക്കാനുണ്ടെന്നും അദേഹം പറഞ്ഞു. 

comment

LATEST NEWS


മനം നിറഞ്ഞ്, വിത്തെറിഞ്ഞ് ജോസഫ്; വിതച്ചത് കന്നിക്കൊയ്ത്തിനുള്ള വിത്തുകൾ


പാര്‍ലമെന്റ് കാര്യം പഠിക്കാന്‍ പാര്‍ലമെന്റ് ഇല്ലാത്ത യുഎഇയില്‍; മന്ത്രി ബാലന്റെ നേതൃത്വത്തിലെ യാത്ര സംശയത്തില്‍; ചുക്കാന്‍ പിടിച്ചത് സ്വപ്ന


നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്യപാനം; സമൂഹവ്യാപനത്തിന് വഴിയൊരുക്കി കളളുഷാപ്പുകള്‍


മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ തുക സിപിഎം നേതാവ് തട്ടിയെടുത്തു; വ്യാജ രേഖ നല്‍കി തട്ടിയെടുത്തത് 56,000 രൂപ


സ്വപ്‌നയെ കേരളം വിടാന്‍ സഹായിച്ചത് പോലീസ് അസോസിയേഷന്‍ നേതാവ്; സിപിഎം ജനപ്രതിനിധിയുടെ ഭര്‍ത്താവ്


ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ 'പ്രഭു'ത്വം


സ്വര്‍ണ വലയിലെ സ്രാവുകള്‍


മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.