login
ആര്‍എസ്എസ്‍ പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതിയായ സിപിഎമ്മുകാരന്‍ പരോളില്‍ ഇറങ്ങി മുങ്ങി; പരോള്‍ കാലാവധി നീട്ടി സര്‍ക്കാരിന്റെ വഴിവിട്ട സഹായം

അമ്മയുടെ ചികിത്സയുടെ പേരില്‍ അണ്ണേരി വിപിന് ആദ്യം അഞ്ച് ദിവസം അടിയന്തിര അവധി അനുവദിച്ചിരുന്നു. പിന്നീട് സിപിഎം നേതൃത്വം നേരിട്ട് ഇടപെട്ട് ഇത് പല ഘട്ടങ്ങളിലായി നാല്‍പ്പത് ദിവസത്തേക്ക് നീട്ടി.

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകന് ജയില്‍ വകുപ്പിന്റെ വഴിവിട്ട സഹായം. ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിന്‍ പരോളിലിറങ്ങി മുങ്ങിയിട്ടും ആ കാലയളവും പരോളായി തന്നെ അനുവദിച്ചുകൊണ്ടാണ് ജയില്‍ വകുപ്പ് വഴിവിട്ട സഹായം നല്‍കിയിരിക്കുന്നത്.  

അമ്മയുടെ ചികിത്സയുടെ പേരില്‍ അണ്ണേരി വിപിന് ആദ്യം അഞ്ച് ദിവസം അടിയന്തിര അവധി അനുവദിച്ചിരുന്നു. പിന്നീട് സിപിഎം നേതൃത്വം നേരിട്ട് ഇടപെട്ട് ഇത് പല ഘട്ടങ്ങളിലായി നാല്‍പ്പത് ദിവസത്തേക്ക് നീട്ടി. ഇതിന് ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16ന് ഇയാള്‍ക്ക് ജയിലില്‍ തിരിച്ചു പ്രവേശിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഈ സമയത്തും ഇയാള്‍ തിരിച്ചെത്തിയില്ല ഇയാള്‍. 

തുടര്‍ന്ന് പോലീസിന്റെ നാല് ദിവസം നീണ്ട തെരച്ചിലില്‍ മഹാരാഷ്ട്രയില്‍ നിന്നും പിടികൂടുകയായിരുന്നു. പരോളിലിറങ്ങി മുങ്ങിയ ഈ നാല് ദിവസത്തെ കാലയളവ് പാര്‍ട്ടിയുടെ ഉന്നതതല ഇടപെടലില്‍  സര്‍ക്കാര്‍ പരോളായിത്തന്നെ അനുവദിച്ച് നല്‍കി. ജയിലില്‍ അണ്ണേരി വിപിന്‍ അച്ചടക്കത്തോടെയാണ് കഴിയുന്നതെന്ന് ജയില്‍ വകുപ്പും അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം പരിഗണിച്ചാണ് സിപിഎം പ്രവര്‍ത്തകനായ അണ്ണേരി വിപിന് പരോളിലിറങ്ങി മുങ്ങിയ കാലയളവ് പരോളായിത്തന്നെ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

 

 

  comment

  LATEST NEWS


  സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും


  ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്


  അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍


  മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു


  സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്‌മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്‌മെന്റ്‌സ് എന്‍പിസിഐയുമായി സഹകരിക്കുന്നു


  പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു


  കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്


  ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,107 പേര്‍; 357 ഹോട്ട് സ്പോട്ടുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.