login
മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നു; മന്ത്രി പദവിയിലിരിക്കുന്ന ആളെ ആദ്യം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു

കൊച്ചി :  മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എയും ചോദ്യം ചെയ്യുന്നു. ഇന്നു പുലര്‍ച്ചെ ആറുമണിയോടെ എന്‍ഐഎ കൊച്ചി ആഫീസില്‍  വിളിച്ചു വരുത്തി ആരംഭിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്.  മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളെ ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യം.

മുന്‍ ആലുവ എംഎല്‍എ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരായ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതിനാലാണ് ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചുത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണു വെട്ടിക്കുന്നതിനാണ് മന്ത്രിയുടെ പ്രത്യേക താല്‍പര്യത്തില്‍ പുലര്‍ച്ചെ എന്‍ഐഎ ഓഫിസില്‍ ഹാജരാക്കിയത്.  സാധാരണ നിലയില്‍ ഒമ്പതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ ഓഫിസില്‍ എത്തൂ എന്നിരിക്കെ മന്ത്രി അതിരാവിലെ ഓഫിസിനുള്ളില്‍ കടന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു. ഇന്നലെ എന്‍ഐഎ അന്വേഷണ സംഘം ഇഡി ഓഫിസിലെത്തി മന്ത്രി കെ.ടി. ജലീലിന്റെ വിവരങ്ങള്‍ ശേഖരിച്ച് വിലയിരുത്തിയിരുന്നു.  അതിന്റെ വിവരങ്ങള്‍ വെച്ചാണ് എന്‍ ഐ എ ചോദ്യം ചെയ്യുന്നത്.

ഖുറാന്റെ പേരില്‍ വന്ന ബാഗുകളില്‍ കള്ളക്കടത്ത് സാധനങ്ങള്‍ അയിരുന്നുവെന്ന് ജലീലിന് അറിയാമായിരുന്നോ എന്നതാണ് എന്‍ഐഎയ്ക്ക് അറിയേണ്ടത്. ഇതു സംബന്ധിച്ച് എന്‍ഫോഴ്‌സ്‌ ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. വഖഫ് മന്ത്രി എന്ന നിയയിലാണ് കോൺസലേറ്റുമായി ബന്ധപ്പെട്ടത് എന്ന വാദം ഏജൻസികൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. മന്ത്രി ലോകായുക്തയിൽ നൽകിയ അഫിഡവറ്റിൽ  പ്രിയ സൂഹൃത്ത് എന്ന് അറ്റാഷെ സംബോധന ചെയ്യുന്നതിന്റെ രേഖ നൽകിയിരുന്നു. ഔദ്യോഗിക ഇടപെടലായിരുന്നുവെങ്കിൽ ബഹുമാനപ്പെട്ട മന്ത്രി എന്നായിരുന്നു കത്തിൽ സംബോധന ചെയ്യേണ്ടിയിരുന്നത്.

പ്രൊട്ടോക്കോള്‍ ഓഫീസറില്‍ നിന്നടക്കം എന്‍ഐഎ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇത്തരം നയതന്ത്ര ബാഗേജുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പ്രൊട്ടൊക്കോള്‍ ഓഫീസര്‍ വ്യക്തമാക്കിയത്.കൂടുതല്‍ രേഖകള്‍ പ്രൊട്ടോക്കോള്‍ ഓഫീസറില്‍ നിന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.  

comment

LATEST NEWS


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു


ആനചികിത്സാ വിദഗ്ധൻ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു, വിഷചികിത്സാരംഗത്തും വിദഗ്ദ്ധൻ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.