login
'ജന്മഭൂമി‍' എഴുതുന്നത് അനുസരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നു; എന്‍ഐഎ പ്രഫഷനല്‍ ഏജന്‍സി:എസ് രാമചന്ദ്രന്‍പിള്ള

അന്വേഷണവും മറ്റും എങ്ങനെ അനുകൂലമാക്കി മാറ്റാന്‍ കഴിയും എന്നാണ് ഞങ്ങള്‍ നോക്കുന്നത്.

തിരുവനന്തപുരം: ജന്മഭൂമി പത്രം എഴുതുന്നത് അനുസരിച്ചാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ഇതിനെതിരെയുള്ള ജനവികാരമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെതിരെ ബോധപൂര്‍വം നീങ്ങുകയാണെന്ന് പ്രബുദ്ധരായ ജനത തിരിച്ചറിഞ്ഞു.അന്വേഷണം തുടരട്ടെ. തദ്ദേശതിരഞ്ഞെടുപ്പിലേതു പോലെ ജനങ്ങളെ അണിനിരത്തി നേരിടും.ഗൗരവമുള്ള ഒരു പ്രഫഷനല്‍ അന്വേഷണ ഏജന്‍സിയുടെ രീതിയല്ല അവര്‍ അവലംബിക്കുന്നത്. പകരം രാഷ്ട്രീയ പ്രചാരവേലയ്ക്കുള്ള ആയുധങ്ങളായി പൂര്‍ണമായും മാറി. ഇതു കേരളത്തിലെ മാത്രം പ്രശ്‌നമല്ല. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് എന്നു പറയുന്നത് റവന്യൂവകുപ്പിന്റെ ഒരു ഉപവിഭാഗം മാത്രമാണ്. അതിന് ഒരു സ്വതന്ത്ര സ്വഭാവവുമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടാക്കിയതു പോലുള്ള ഒരു ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇനി അവര്‍ക്ക് കഴിയില്ല. ജനത്തിന് അതേക്കുറിച്ച് ബോധ്യം വന്നു കഴിഞ്ഞു. അന്വേഷണവും മറ്റും എങ്ങനെ അനുകൂലമാക്കി മാറ്റാന്‍ കഴിയും എന്നാണ് ഞങ്ങള്‍ നോക്കുന്നത്. 

അന്വേഷണങ്ങളുടെ പൊതു രീതി നോക്കിയാല്‍ എന്‍ഐയുടെ നിലപാടാണോ മറ്റ് ഏജന്‍സികളുടേത്? എന്‍ഐഎ കുറേക്കൂടി ഒരു പ്രഫഷനല്‍ ഏജന്‍സിയാണ് എന്നു തോന്നുന്നു. എല്ലാം അവര്‍ ചോര്‍ത്തുന്നില്ല, ബാക്കിയുള്ളവര്‍ എല്ലാം വിളിച്ചു പറയലാണ്. ഇഡിക്ക് ഒരു പവിത്രതയും ഇല്ല്. എസ് ആര്‍ പി പറഞ്ഞു.

  comment

  LATEST NEWS


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി


  വനിതാ ദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍? വൈറലായി രവിമോനോന്റെ കുറിപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.