കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആമസോണ്‍ പ്രൈംവഴി ഒടിടി പ്ലാറ്റ്ഫോം വഴി ആദ്യം റിലീസ് ചെയ്തതും ജയസൂര്യ അഭിനയിച്ച സൂഫിയും സുജാതയും ആയിരുന്നു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം റിലീസ് ആകാന്‍ ഒരുങ്ങി വെള്ളം. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ജി. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 22നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ക്യാപ്റ്റന്‍ ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം.
കണ്ണൂരിലെ ഒരു കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റര്ടെയിന്മെന്റായിരിക്കുമെന്ന് സംവിധായകന് പ്രജേഷ് സെന്‍ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ജയസൂര്യ ചിത്രത്തെ വിശേഷിപ്പിച്ചത്. സംയുക്തമേനോന്‍, സ്നേഹ പാലിയേരി എന്നിവരാണ് നായികമാര്‍.
കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആമസോണ്‍ പ്രൈംവഴി ഒടിടി പ്ലാറ്റ്ഫോം വഴി ആദ്യം റിലീസ് ചെയ്തതും ജയസൂര്യ അഭിനയിച്ച സൂഫിയും സുജാതയും ആയിരുന്നു. ഇപ്പോള്‍ ഇളവ് വരുത്തി തിയേറ്ററുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ആദ്യം പ്രദര്‍ശനത്തിന് എത്തുന്നതും ജയസൂര്യയുടെ തന്നെ സിനിമയാണ്.
സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്കര്‍ പ്രിയങ്ക എന്നിവര്‍ക്കൊപ്പം ഇന്ദ്രന്‍സ് അതിഥി വേഷത്തിലെത്തുന്നു. ഇത് കൂടാതെ നിരവധി പുതുമുഖങ്ങളെയും ചിത്രത്തില്‍ അഭിനയിപ്പിച്ചിട്ടുണ്ട്.
ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന് വേണ്ടി ജോസ്കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മിച്ചിരിക്കുന്നത്. ബാബു അന്നൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, പ്രിയങ്ക, തുടങ്ങി മുപ്പതോളം താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കോ പ്രൊഡ്യൂസര്‍ ബിജു തോരണത്തേല്‍, ഡിഒപി റോബി വര്‍ഗീസ്, സംഗീതം, പശ്ചാത്തലസംഗീതം ബിജിബാല്‍, വരികള്‍ ബി.കെ ഹരിനാരായണന്, നിതീഷ് നടേരി, ഫൗസിയ അബൂബക്കര്‍, എഡിറ്റര്‍ ബിജിത്ത് ബാല, പ്രൊഡക്ഷന്‍ കണ്ട്രോളര് സുധര്‍മന്‍ വള്ളിക്കുന്ന്, പ്രൊജക്ട് ഡിസൈന്‍ ബാദുഷ, ആര്‍ട്ട് അജയ് മാങ്ങാട്, കോ- റൈറ്റേഴ്സ് ഷംസുദ്ദീന് കുട്ടോത്ത് , വിജേഷ് വിശ്വം, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ
മേക്കപ്പ് ലിബിന് മോഹനന്, കിരണ്‍ രാജ്, കോസ്റ്റ്യൂം അരവിന്ദ് കെ.ആര്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, പിആര്‍ഓ എ.എസ്. ദിനേശ്, സ്റ്റില്‍സ് ലിബിസണ്‍ ഗോപി, ഡിസൈന്‍ താമിര്‍ ഓക്കെ, കൊറിയോഗ്രഫി സജ്ന നജാം, സംഘട്ടനം മാഫിയ ശശി.
കേരളത്തിന് വീണ്ടും കൊറോണ വാക്സിന് അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്സിന് എത്തും
73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍
'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്
സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം
റഹ്മാന് വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി
'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി
പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു
ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വീണ്ടും ചലിക്കുന്ന ചലച്ചിത്രം
ഈരാറ്റുപേട്ടയില്‍ 'എല്ലാം ശരിയാകും'; സൗഹൃദവും, വിശ്വാസവും, സ്നേഹവും ഒന്നിക്കുന്നു
പൗഡര്‍ since 1905; ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗ്ഗീസ് കൂട്ടുകെട്ട് വീണ്ടും
ജനുവരിയില്‍ 'ഫ്രീഡം അറ്റ് മിഡ് നൈറ്റ്'; മലയാളി ആരാധകര്‍ക്കിടയില്‍ വീണ്ടും താരമാകാനൊരുങ്ങി അനുപമ പരമേശ്വരന്
ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്; അനില്‍ പി നെടുമങ്ങാടിന്റെ മരണം ഞെട്ടിക്കുന്നത്: കെ.സുരേന്ദ്രന്
കൊള്ളാലോ, ഗംഭീരമായിട്ടുണ്ട്, തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം സുരാജും നിമിഷയും വീണ്ടും ഒന്നിക്കുന്നു; 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ടീസര്‍ പുറത്ത്