login
ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

ആകെ 90 ചോദ്യങ്ങളില്‍ (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ 30 ചോദ്യങ്ങള്‍ വീതം) 75 ചോദ്യങ്ങള്‍ക്ക് (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ 25 ചോദ്യങ്ങള്‍ വീതം) ഉത്തരം നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോയ്‌സ് നല്‍കും. കഴിഞ്ഞ വര്‍ഷം ജെഇഇ (മെയിന്‍)ന് 75 ചോദ്യങ്ങളായിരുന്നു. അതില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ 25 ചോദ്യങ്ങള്‍ വീതം ഉത്തരം നല്‍കണമായിരുന്നു.

ന്യൂദല്‍ഹി: ജെഇഇ, നീറ്റ് എന്നിവയുടെ സിലബസുകള്‍ 2021 ലും മാറ്റമില്ലാതെ തുടരും. അതേസമയം പുതുവര്‍ഷത്തില്‍ ചില മാറ്റങ്ങളും പരീക്ഷകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ജെഇഇ, നീറ്റ് പരീക്ഷകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ഓപ്ഷനുകള്‍ ഉണ്ടായിരിക്കും.

ആകെ 90 ചോദ്യങ്ങളില്‍ (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ 30 ചോദ്യങ്ങള്‍ വീതം) 75 ചോദ്യങ്ങള്‍ക്ക് (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ 25 ചോദ്യങ്ങള്‍ വീതം) ഉത്തരം നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോയ്‌സ് നല്‍കും. കഴിഞ്ഞ വര്‍ഷം ജെഇഇ (മെയിന്‍)ന് 75 ചോദ്യങ്ങളായിരുന്നു. അതില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ 25 ചോദ്യങ്ങള്‍ വീതം ഉത്തരം നല്‍കണമായിരുന്നു.

എന്നാല്‍, നീറ്റ് (യുജി) 2021 ന്റെ കൃത്യമായ ഘടന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും രാജ്യമെമ്പാടുമുള്ള ചില ബോര്‍ഡുകള്‍ സിലബസ് കുറയ്ക്കുന്നതിനാല്‍ നീറ്റ് (യുജി) 2021 ചോദ്യപേപ്പറുകളില്‍ ജെഇഇ (മെയിന്‍) മാതൃകയിലുള്ളതുപോലെ ഓപ്ഷന്‍ ഉണ്ടായിരിക്കും.

2021 22 ജെഇഇ മെയിന്‍ പരീക്ഷക്ക് യോഗ്യതയായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം വേണമെന്ന നിബന്ധന വിദ്യാഭ്യാസ മന്ത്രാലയം നീക്കി. ഐഐറ്റി ജെഇഇ (അഡ്വാന്‍സ്ഡ്) പരീക്ഷയിലും കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തിലും എടുത്ത തീരുമാനപ്രകാരം ആണ് നടപടി. ജെഇഇ മെയിന്‍സ് അടിസ്ഥാനമാക്കി 2021 -22 അക്കാദമിക വര്‍ഷത്തില്‍ എന്‍ഐടി, ഐഐടി, എസ്പിഎ, മറ്റു സിഎഫ്ടിഐകള്‍ എന്നിവയിലേക്ക് നടക്കുന്ന പ്രവേശന നടപടികള്‍ക്ക് ഇത് ബാധകമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ജെഇഇ റാങ്കുകള്‍ അടിസ്ഥാനമാക്കി ഐഐടി കള്‍ എന്‍ഐറ്റികള്‍ ഐഐഐടി കള്‍,മറ്റു സിഎഫ്ടിഐകള്‍ എന്നിവയിലെ പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കുറഞ്ഞത് 75% മാര്‍ക്കോ, അതാത് ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ആദ്യ 20 പേര്‍സെന്‍ടൈലിനുള്ളില്‍ സ്ഥാനമോ വേണ്ടതാണ്. എസ് സി /എസ് ടി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വേണ്ട യോഗ്യത മാര്‍ക്ക് 65 ശതമാനമാണ്‌

  comment

  LATEST NEWS


  ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ തെളിവില്ല, കൈക്കൂലി വാങ്ങിയതായി പരാതിക്കാരന്‍ പോലും പറയുന്നില്ല; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി വിജിലന്‍സ്‌


  മുസ്ലിമല്ലാത്തതിനാല്‍ മദര്‍ തെരേസ നരകത്തില്‍ തന്നെ പോകും; അള്ളാഹുവിനെ വിശ്വസിക്കാതെ നന്മ ചെയ്തിട്ട് കാര്യമില്ലെന്നും സാക്കീര്‍ നായിക് (വീഡിയോ)


  ക്ഷേത്രോൽസവങ്ങളോട് മാത്രമായി എന്തിനാണ് വിരോധം? പൂരം നടത്താനുള്ള തൃശ്ശൂർക്കാരുടെ അവകാശം നിഷേധിക്കരുതെന്ന് സന്ദീപ് വാര്യർ


  പശ്ചിമ ബംഗാളിലെ തീപിടിത്തം: മരിച്ചവരുടെ എണ്ണം 9 ആയി; മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി


  തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരേ കേസെടുക്കണം; ആവശ്യവുമായി സംവിധായകന്‍ അലി അക്ബര്‍


  പൊന്നാനിയില്‍ ടി.എം. സിദ്ദിഖ്, കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞഹമ്മദ് കുട്ടി; പാര്‍ട്ടിയിലെ ' മലബാര്‍ കലാപ' ത്തില്‍ വലഞ്ഞ് സിപിഎം


  സ്ത്രീകൾ സ്വയരക്ഷയ്ക്ക് സജ്ജരാകണമെന്ന് ഡോ. ജേക്കബ്ബ് തോമസ്, ചെക്ക് പോസ്റ്റുകളില്‍ 'സ്ത്രീകള്‍ സൂക്ഷിക്കുക' എന്ന ബോർഡ് വയ്ക്കേണ്ട കാലം അതിക്രമിച്ചു


  പി. രാജീവ് സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദര്‍; ചന്ദ്രന്‍ പിള്ളയെ ഒഴിവാക്കിയതില്‍ എല്‍ഡിഎഫിനുള്ളില്‍ പ്രതിഷേധം, കളമശ്ശേരിയില്‍ വ്യാപക പോസ്റ്റര്‍ യുദ്ധം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.