login
ജസ്ന‍ മറിയം; ലൗ ജിഹാദിനോടുള്ള സമീപനം എന്ത്; മതേതര മാനവികവാദികളായ സാംസ്‌കാരിക നേതാക്കള്‍ മൗനികളായി; ഇസ്ലാമിനെ പേടി

ലൗ ജിഹാദിനോടുള്ള സമീപനം എന്ത് എന്ന് ഇടതു മുന്നണി മാത്രമല്ല ഐക്യജനാധിപത്യ മുന്നണിയും വ്യക്തമാക്കണം.

ഡോ. കെ. എസ്. രാധാകൃഷ്ണന്‍

ജസ്ന മറിയം ജയിംസിനെക്കുറിച്ച് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍, സാമുദായിക സംഘടനാ ഭാരവാഹികള്‍, സാംസ്‌കാരിക നേതാക്കള്‍, ഗാന്ധിയന്മാര്‍ മുതല്‍ പേര്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? ഉത്തരം ലളിതം - ഇവര്‍ക്കെല്ലാം ഇസ്ലാമിനെ പേടിയാണ്.

ജസ്ന ഏതോ ഒരു ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രത്തിലാണ് ഉള്ളത് എന്നാണ് കരുതപ്പെടുന്നത്. ആസ്ഥലം എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം, പക്ഷെ അദ്ദേഹം പറയില്ല. ആ മതപരിവര്‍ത്തന കേന്ദ്രം തങ്ങളുടെ അധീനതയിലുള്ളതല്ല എന്ന് പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി പറയുകയും അതു എവിടെയാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, മുഖ്യമന്ത്രി കേട്ട ഭാവം നടിച്ചില്ല.

എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും മിണ്ടാതിരിക്കുന്നത്? ഒറ്റ ഉത്തരമേയുള്ളൂ. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും മുസ്ലീംലീഗിനെ പേടിയാണ്. ലൗ ജിഹാദിന് ഖുര്‍ആന്റെ സമ്മതമുള്ളതുകൊണ്ട് ലൗ ജിഹാദിനെ തള്ളിപ്പറയാന്‍ മുസ്ലീംലീഗിനാകില്ല. മുസ്ലീംലീഗിനോട് ഇതിനെ തള്ളിപ്പറയണമെന്ന് പറയാനുള്ള കരളുറപ്പ് കോണ്‍ഗ്രസ്സിനില്ല. പക്ഷെ, മഹാത്മാഗാന്ധിക്കുണ്ടായിരുന്നു. അക്കാര്യം കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയില്ല എന്ന് തോന്നുന്നു.

ദൈവത്തിനും മനുഷ്യനും എതിരെയുള്ള കുറ്റകൃത്യം എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. അതുകൊണ്ട് അദ്ദേഹം അതിനെ എതിര്‍ക്കുകയും ചെയ്തു. കേരളത്തിലെ നവഗാന്ധിയന്മാര്‍ക്ക് ഇക്കാര്യം തുറന്ന് പറയാനുള്ള ആത്മധൈര്യമില്ല. അവര്‍ ഭീരുക്കളാണ്. മനുഷ്യ മനസ്സില്‍ നിന്നും ഭയത്തെ നീക്കാനാണ് ഗാന്ധി ശ്രമിച്ചത്. നവഗാന്ധിയന്മാരാകട്ടെ ആ ഭയത്തെ ആശ്രയിച്ചാണ് കഴിയുന്നതും.

ലൗ ജിഹാദിനോടുള്ള സമീപനം എന്ത് എന്ന് ഇടതു മുന്നണി മാത്രമല്ല ഐക്യജനാധിപത്യ മുന്നണിയും വ്യക്തമാക്കണം. മുസ്ലീംലീഗും കോണ്‍ഗ്രസ്സും ലൗജിഹാദിനെ അംഗീകരിക്കുന്നുണ്ടോ എന്ന് മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും മാലോകരോട് പറയണം. അംഗീകരിക്കുന്നുണ്ടെങ്കില്‍ ആര്‍ജ്ജവത്തോടെ അതേറ്റുപറയണം.

മതേതര മാനവികവാദികളായ നമ്മുടെ സാംസ്‌കാരിക നേതാക്കള്‍ എന്താണ് ഇക്കാര്യത്തില്‍ മൗനികളായി പോകുന്നത്. ഇസ്ലാമിക സംഘടനകളുടെ പറ്റു പുസ്തകത്തില്‍ പേരുള്ള സാംസ്‌കാരിക നേതാക്കള്‍ക്ക് ലാഭകരമായ മൗനം തുടരുകയും മതേതര മാനവികതയെ കുറിച്ച് പ്രസംഗിക്കുകയും ചെയ്യാം. കാരണം ആത്മവഞ്ചനക്ക് ഇവിടെ ശിക്ഷകള്‍ ഒന്നും തന്നെയില്ല.

എന്നാല്‍ ഇടതുപക്ഷ / ഹൃദയപക്ഷ മതേതര ജനാധിപത്യവാദികള്‍ എന്തുകൊണ്ടാണ് തങ്ങളുടെ മൗനം കൊണ്ട് ലൗജിഹാദിനെ അംഗീകരിക്കുന്നതും ജസ്നയെ അവഗണിക്കുന്നതും. പാര്‍ട്ടിയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് അവര്‍. പാര്‍ട്ടി സമ്മതിച്ചാലേ എതിര്‍ക്കാന്‍ കഴിയു.

മാനവീകതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ക്രൈസ്തവ സംഘടനകളും ഇക്കാര്യത്തില്‍ മൗനികളായി. ക്രൈസ്തവ സഭയുടെ അല്‍മായ വിപ്ലവകാരികളെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതല്ലേ? അതോ അവരും ഇസ്ലാമിക ഫണ്ടിന്റെ പറ്റു പുസ്തകത്തിലെ പേരുകാരാണോ?

 

 

 

  comment

  LATEST NEWS


  വാടിക്കൽ രാമകൃഷ്ണൻ എന്ന് പേര് ഓർമ്മയുണ്ടോ? ചോരപുരണ്ട ആ കൈകൾ അമിത്ഷായ്ക്ക് നേരെ ചൂണ്ടേണ്ട, മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരൻ


  ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ തെളിവില്ല, കൈക്കൂലി വാങ്ങിയതായി പരാതിക്കാരന്‍ പോലും പറയുന്നില്ല; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി വിജിലന്‍സ്‌


  മുസ്ലിമല്ലാത്തതിനാല്‍ മദര്‍ തെരേസ നരകത്തില്‍ തന്നെ പോകും; അള്ളാഹുവിനെ വിശ്വസിക്കാതെ നന്മ ചെയ്തിട്ട് കാര്യമില്ലെന്നും സാക്കീര്‍ നായിക് (വീഡിയോ)


  ക്ഷേത്രോൽസവങ്ങളോട് മാത്രമായി എന്തിനാണ് വിരോധം? പൂരം നടത്താനുള്ള തൃശ്ശൂർക്കാരുടെ അവകാശം നിഷേധിക്കരുതെന്ന് സന്ദീപ് വാര്യർ


  പശ്ചിമ ബംഗാളിലെ തീപിടിത്തം: മരിച്ചവരുടെ എണ്ണം 9 ആയി; മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി


  തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരേ കേസെടുക്കണം; ആവശ്യവുമായി സംവിധായകന്‍ അലി അക്ബര്‍


  പൊന്നാനിയില്‍ ടി.എം. സിദ്ദിഖ്, കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞഹമ്മദ് കുട്ടി; പാര്‍ട്ടിയിലെ ' മലബാര്‍ കലാപ' ത്തില്‍ വലഞ്ഞ് സിപിഎം


  സ്ത്രീകൾ സ്വയരക്ഷയ്ക്ക് സജ്ജരാകണമെന്ന് ഡോ. ജേക്കബ്ബ് തോമസ്, ചെക്ക് പോസ്റ്റുകളില്‍ 'സ്ത്രീകള്‍ സൂക്ഷിക്കുക' എന്ന ബോർഡ് വയ്ക്കേണ്ട കാലം അതിക്രമിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.