ആസിഫ്അലി, രജിഷ വിജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം- ഷാരിസ്, നെബിന്‍, ഷാല്ബിന് എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' ചിത്രീകരണം ആരംഭിച്ചു. ഈരാറ്റുപേട്ട മടാവിയില്‍ നടന്ന ചടങ്ങില്‍ സംഗീത സംവിധായകന് ഔസേപ്പച്ചന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഡോക്ടര്‍ പോള്‍ വര്‍ഗ്ഗീസ് ആദ്യ ക്ലാപ്പടിച്ചു. മാണി സി. കാപ്പന് എംഎല്‍എ, പി.സി. ജോര്‍ജ്ജ് എംഎല്‍എ, സെന്‍ട്രല്‍ പിക്ച്ചേഴ്സ് ഷാജി, തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് കൂടിയാണ് ജിബു ജേക്കബ്. ആസിഫ്അലി, രജിഷ വിജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം- ഷാരിസ്, നെബിന്‍, ഷാല്ബിന് എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തോമസ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്ടെയ്ന്മെന്റ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്. സൂരജ് ഇ.എസ്. ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് പൂങ്കുന്നം.
നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ
അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്കൂട്ടറില്‍ സഞ്ചരിക്കവേ
എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ
കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്
ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്
സർക്കാർ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു; ഇടതുസംഘടനകളില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്
'' നന്ദി ഷിബു, താങ്കളുടെ ഐഡിയ മൂലം ഐ ഫോണ്‍ തിരികെ കിട്ടി ''; സന്ദീപാനന്ദഗിരിക്കെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ
ബംഗാളില്‍ മമതയ്ക്കു കനത്ത തിരിച്ചടി; തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് ദിനേശ് ത്രിവേദിയും ബിജെപിയില്‍; ദേശീയ അധ്യക്ഷനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാപ്പന് ലുക്ക് പുറത്തുവിട്ട് സുരേഷ് ഗോപി: സമൂഹ മാധ്യമങ്ങളില്‍ വൈറലായി താരത്തിന്റെ പുതിയ ചിത്രം
ട്വന്റി 20ല്‍ മോഡല്‍ ചിത്രം വീണ്ടും; ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പ്രിയദര്‍ശനും രാജീവ് കുമാറും ഒരുക്കും, പുതിയ സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
'ഈയല്' ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു; അജ്മല്‍ അമീറും വിഷ്ണു ഉണ്ണികൃഷ്ണനും മുഖ്യ കഥാപാത്രങ്ങള്‍
ദി ലാസ്റ്റ് ടു ഡേയ്സ്
ദുല്‍ഖര്‍ സല്മാന്- റോഷന് ആന്‍ഡ്രൂസ് സിനിമയില്‍ ബോളിവുഡ് നടി ഡയാന പെന്റി; സന്തോഷം പങ്കുവെച്ച് താരങ്ങള്‍
മലയാള താരസംഘടനയ്ക്ക് ആസ്ഥാന മന്ദിരമായി; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു