login
പന്നിയിറച്ചി കഴിച്ചും വിസ്‌കി കുടിച്ചും ജീവിതം ആഘോഷമാക്കിയ മുഹമ്മദലി ജിന്നയുടെ സ്മരണാര്‍ത്ഥം 'ജിന്ന' ജിന്‍ മദ്യവുമായി കമ്പനി

ബില്യാര്‍ഡ്‌സ് കളിച്ചും സിഗാര്‍ വലിച്ചും പന്നിയിറച്ചിയുടെ സോസേജ് കഴിച്ചും സ്‌കോച്ച് വിസ്‌കിയും ജിന്നും കുടിച്ചും ജീവിതം താന്‍ ആസ്വാദ്യകരമാക്കിയിരുന്നെന്നും ജിന്ന തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് മദ്യക്കുപ്പിക്ക് പുറത്തെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ലണ്ടന്‍: പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ സ്മരണ പുതുക്കാന്‍ ജന്‍ മദ്യവുമായി കമ്പനി. ജിന്ന എന്നു തന്നെ പേരിട്ടിരിക്കുന്ന മദ്യക്കുപ്പില്‍ മുഹമ്മദലി ജിന്നയുടെ ആഘോഷപൂര്‍വമായ ജീവിതത്തെ പറ്റി ലഘുവിവരണവുമുണ്ട്. ബില്യാര്‍ഡ്‌സ് കളിച്ചും സിഗാര്‍ വലിച്ചും പന്നിയിറച്ചിയുടെ സോസേജ് കഴിച്ചും സ്‌കോച്ച് വിസ്‌കിയും ജിന്നും കുടിച്ചും ജീവിതം താന്‍ ആസ്വാദ്യകരമാക്കിയിരുന്നെന്നും ജിന്ന തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് മദ്യക്കുപ്പിക്ക് പുറത്തെ കുറിപ്പില്‍ വ്യക്തമാക്കുന്നു.  

കുറിപ്പില്‍ ഇങ്ങനെ പറയുന്നു- മുഹമ്മദ് അലി ജിന്ന പാക്കിസ്ഥാന്‍ രാജ്യത്തിന്റെ പിതാവ്. 1947ല്‍ സെക്യുലര്‍ രാജ്യമായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പട്ടാള സ്വേച്ഛാധിപതി വാഷിങ്ടണ്‍ ഡിസിയില്‍ നിന്നുള്ള സഹായം മൂലം മതാധിപത്യം ഉള്ള രാജ്യമാക്കി മാറ്റി. ഇസ്ലാമിക മതപണ്ഡിതര്‍ക്കു വേണ്ടിയായിരുന്നു അത്. ബില്യാര്‍ഡ്‌സ് കളിച്ചും സിഗാര്‍ വലിച്ചും പന്നിയിറച്ചിയുടെ സോസേജ് കഴിച്ചും സ്‌കോച്ച് വിസ്‌കിയും ജിന്നും കുടിച്ചും ജീവിതം താന്‍ ആസ്വാദ്യകരമാക്കിയിരുന്നെന്നും ജിന്ന തന്നെ സമ്മതിച്ചിട്ടുണ്ട്. സന്തോഷകരമായ ജീവിതം നയിച്ച ആ മനുഷ്യന്റെ സ്മരണയ്ക്ക്. ജിന്ന.  

അതേസമയം, 1977 ല്‍ അന്നത്തെ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ അട്ടിമറിച്ച പാകിസ്ഥാന്‍ ജനറല്‍ മുഹമ്മദ് സിയാ ഉള്‍ ഹഖാണെന്ന് വ്യക്തമാണ്.  ഷിയ- പാക്കിസ്ഥാന്റെ ഇസ്ലാമികവല്‍ക്കരണത്തിനും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനും ഇസ്ലാമിക ശരീഅത്ത് ഭരണം നടപ്പാക്കുന്നതിനും ഉള്‍-ഹഖ് അധ്യക്ഷത വഹിച്ചിരുന്നു. 1977 വരെ പാകിസ്ഥാനില്‍ മദ്യം സുലഭമമായി ലഭ്യമായിരുന്നു. സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതിനുമുമ്പ് സുല്‍ഫിക്കര്‍ അലി ഭൂട്ടോ ഇസ്ലാമിക പുരോഹിതന്മാരെ പ്രീണിപ്പിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

 

comment

LATEST NEWS


നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു


കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍


ഇനി പോരാട്ടം ഇംഗ്ലണ്ടുമായി


കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും


കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും


താലിബാനെ നേരിടാന്‍ ബൈഡന്‍; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്‍കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം


ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.