login
'പാലോം പാലോം നല്ല നടപ്പാലം.., കൈതോല പായവിരിച്ച്...'; സൂപ്പര്‍ഹിറ്റ് നാടന്‍ പാട്ടുകളുടെ സൃഷ്ടാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

1992ല്‍ ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോള്‍ സങ്കടമകറ്റാനായാണ് 'കൈതോല പായവിരിച്ച്' എന്ന ഗാനം എഴുതിയതെന്ന് ജിതേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: പാലോം പാലോം നല്ല നടപ്പാലം..., കൈതോല പായവിരിച്ച്..., തുടങ്ങിയ ഹിറ്റ് നാടന്‍പാട്ടുകളുടെ രചയിതാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു.  കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ഇദേഹം ചികിത്സയിലായിരുന്നു.  

മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ജിതേഷ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. 1992ല്‍ ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോള്‍ സങ്കടമകറ്റാനായാണ് 'കൈതോല പായവിരിച്ച്' എന്ന ഗാനം എഴുതിയതെന്ന് ജിതേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് കലാഭവന്‍ മണിയടക്കം പല ഗായകരിലൂടെയും ഈ ഗാനം കൂടുതല്‍ പ്രശസ്തമായി.

ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി സ്റ്റാര്‍ പരിപാടിയില്‍ എത്തി പാലോം പാലോം എന്ന പാട്ട്  ജിതേഷ് പാടിയിരുന്നു. ഇതോടെ ഈ നാടന്‍പാട്ടും സൂപ്പര്‍ ഹിറ്റായിരുന്നു.  

comment
  • Tags:

LATEST NEWS


രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി


അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ പ്രതിഷേധം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലപ്പെടുത്താനും ആഹ്വാനം; പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.