login
ജെഎന്‍യുവില്‍ വീണ്ടും ജിഹാദികളുടെ വിളയാട്ടം; സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡ് മായിച്ച് മുഹമ്മദലി ജിന്ന മാര്‍ഗിന്റെ പോസ്റ്റര്‍ ഒട്ടിച്ചു

ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷാണ് ഇന്നലെ രാത്രിയോട് സവര്‍ക്കറുടെ പേരിലുള്ള ബോര്‍ഡ് മായിച്ച ശേഷം അംബേദ്കറുടെ പേര് എഴുതി ചേര്‍ത്ത ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍, കുറച്ചു സമയത്തിനു ശേഷം അംബേദ്കര്‍ മാര്‍ഗ് എന്നതു മായിച്ച ശേഷം മുഹമ്മദലി ജിന്ന മാര്‍ഗ് എന്ന പോസ്റ്റര്‍ പതിക്കുകായിരുന്നു.

ന്യൂദല്‍ഹി: ഒരിടവേളയ്ക്കു ശേഷം ജെഎന്‍യുവില്‍ വീണ്ടും ജിഹാദികളുടെ വിളയാട്ടം. ക്യാംപസിനുള്ളില്‍ പുതിയതയതായി സ്ഥാപിച്ച വി.ഡി. സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡ് ഇന്നലെ രാത്രി അക്രമികള്‍ കരിഓയില്‍ ഒഴിച്ചു മായിച്ചു. പകരം മുഹമ്മദലി ജിന്നയുടെ പേരിലുള്ള മാര്‍ഗിന്റെ പോസ്റ്റര്‍ ഒട്ടിച്ചു. ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷാണ് ഇന്നലെ രാത്രി  സവര്‍ക്കറുടെ പേരിലുള്ള ബോര്‍ഡ് മായിച്ച ശേഷം അംബേദ്കറുടെ പേര് എഴുതി ചേര്‍ത്ത ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍, കുറച്ചു സമയത്തിനു ശേഷം അംബേദ്കര്‍ മാര്‍ഗ് എന്നതു മായിച്ച ശേഷം മുഹമ്മദലി ജിന്ന മാര്‍ഗ് എന്ന പോസ്റ്റര്‍ പതിക്കുകായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ക്യാംപസിനുള്ളിലെ പുതിയ റോഡിനു സവര്‍ക്കര്‍ മാര്‍ഗ് എന്നു പേര് നല്‍കാന്‍ തീരുമാനിച്ചത്.

Facebook Post: https://www.facebook.com/photo.php?fbid=2826072500833667&set=a.458994414208166&type=3&theater

റോഡിന് വിഡി സവര്‍ക്കറുടെ പേര് നല്‍കിയതിനെതിരെ പ്രതിഷേധവുമായി ഇടതു ജിഹാദി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 13 ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു റോഡിന് 'വി ഡി സവര്‍ക്കര്‍ മാര്‍ഗ്' എന്ന് പേരിടാനുള്ള തീരുമാനം ഉണ്ടായത്.  ഗുരു രവിദാസ്, മഹര്‍ഷി വാല്‍മീകി, മഹറാണ പ്രതാപ്, പരംവീര്‍ ചക്രം അബ്ദുല്‍ ഹമീദ് , ലോകമാന്യ തിലകന്‍ , സര്‍ദാര്‍ പട്ടേല്‍ , റാണി ഝാന്‍സി , ശിവജി എന്നിവരുടെ പേരുകളും സര്‍വകലാശാലയിലെ വിവിധ റോഡുകള്‍ക്ക് നല്‍കാന്‍ ഡെവലപ്പ്‌മെന്റ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സവര്‍ക്കറുടെ പേര് നല്‍കിയതില്‍ ഐഷി ഘോഷ് പ്രതിഷേധം അറിയിച്ചു മണിക്കൂറുകള്‍ക്കമാണ് ബോര്‍ഡിനു നേരേ കരിഓയില്‍ ഒഴിക്കുകയും ജിന്നയുടെ പേര് നല്‍കിയതും.  

 

 

 

comment

LATEST NEWS


ഒരു വര്‍ഷം ചരിത്രം സംഭവബഹുലം


ഒക്‌ടോബറില്‍ ലോകകപ്പ് നടത്തുക ദുഷ്‌കരം: ക്രിക്കറ്റ് ഓസ്‌ട്രേലിയ


ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂര്‍വം തോറ്റെന്ന് പറഞ്ഞിട്ടില്ല: ബെന്‍ സ്‌റ്റോക്‌സ്


സിരി എ ഇരുപതിന് പുനരാരംഭിക്കും


അതിര്‍ത്തിയില്‍ റോഡ് നിര്‍മാണം ഊര്‍ജ്ജിതമാക്കി ഇന്ത്യ; അക്സയ്ചിന്‍ പിടിച്ചെടുക്കുമെന്ന ആശങ്കയില്‍ ചൈന; ലഡാക്കില്‍ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം


വീടിനു തീവച്ച കേസിലെ പ്രതിയെയും വെട്ടുകേസിലെ പ്രതിയെയും പരിശോധിച്ചപ്പോള്‍ കൊറോണ; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്


ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു, അന്ത്യം സ്രവ പരിശോധന ഫലം കാത്തിരിക്കെ


ആശങ്ക മാറാതെ കേരളം; ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; തുടര്‍ച്ചയായി രണ്ടാം ദിവസവും കേരളത്തില്‍ മരണം; ഒരാള്‍ക്ക് സമ്പര്‍ക്കം മൂലം രോഗം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.