login
'മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു; ഇന്ത്യ-യുഎസ് തന്ത്രപ്രധാന പങ്കാളിത്തം വിപുലീകരിക്കും'; വെല്ലുവിളികളെ ഒരുമിച്ച് നേരിടാമെന്ന് ബൈഡന്‍

കൊറോണ കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ എല്ലാ രാജ്യാന്തര പ്രശ്‌നങ്ങളിലും ഇന്തോപസഫിക് മേഖലയിലെ സഹകരണം തുടങ്ങി എല്ലാ രാജ്യാന്തര വെല്ലുവിളികളിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും ബൈഡന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പു വിജയത്തില്‍ അഭിനന്ദനമറിയിച്ചതില്‍ ബൈഡന്‍ നന്ദി പറഞ്ഞു.

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മോദിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചതിരെ തുടര്‍ന്ന് ബൈഡന്റ് ട്രാന്‍സിഷന്‍ സംഘം പുറത്തിറക്കിയ പ്രസ്താവനയിലാണ്  ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ദക്ഷിണേഷ്യന്‍ വംശജയായ വൈസ് പ്രസിഡന്റിനൊപ്പം ചേര്‍ന്ന് ഇന്ത്യ യുഎസ് തന്ത്രപ്രധാന പങ്കാളിത്തം വിപുലീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.  

കൊറോണ കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ എല്ലാ രാജ്യാന്തര പ്രശ്‌നങ്ങളിലും ഇന്തോപസഫിക് മേഖലയിലെ സഹകരണം തുടങ്ങി എല്ലാ രാജ്യാന്തര വെല്ലുവിളികളിലും ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും ബൈഡന്‍ വ്യക്തമാക്കി.  തിരഞ്ഞെടുപ്പു വിജയത്തില്‍ അഭിനന്ദനമറിയിച്ചതില്‍ ബൈഡന്‍ നന്ദി പറഞ്ഞു.  

കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണ്‍ സംഭാഷണം നടത്തിയത്. ബൈഡന്‍ നേടിയ വിജയത്തില്‍ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും ട്വിറ്ററില്‍ അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇരുവരും തമ്മില്‍ സംസാരിക്കുന്നത്.  

'യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അഭിനന്ദിക്കാനായി അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. ഇന്‍ഡോയുഎസ് നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു. കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ഇന്‍ഡോ പസിഫിക് മേഖലയിലെ സഹകരണം തുടങ്ങിയ മുന്‍ഗണനാ വിഷയങ്ങളും ആശങ്കകളും പങ്കുവച്ചു'മോദി ട്വിറ്ററില്‍ കുറിച്ചു.  

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനെയും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിച്ചതായി പ്രധാനമന്ത്രി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. കമലാ ഹാരിസിന്റെ വിജയം ഇന്ത്യന്‍അമേരിക്കന്‍ സമൂഹത്തിന് വലിയ അഭിമാനവും പ്രചോദനവുമാണ്. ഇന്ത്യയുഎസ് ബന്ധത്തിന് കമല വലിയ കരുത്ത് പകരുമെന്നും മോദി പറഞ്ഞിരുന്നു.

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.