login
ബൈഡന്‍ നിര്‍ദേശിച്ച സി ഐഎ മേധാവി വില്യം ബേണ്‍സ്‍ ഹിന്ദുവിരോധിയായ നയതന്ത്രജ്ഞന്‍

70ാം വകുപ്പ് എടുത്തുകളഞ്ഞതിന്‍റെ പേരില്‍ ജമ്മുകശ്മീരിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന വിമര്‍ശനമുന്നയിച്ച വ്യക്തിയാണ് ബേണ്‍സ്. പുതിയ പൗരത്വ ഭേദഗതി ബില്ലിനെയും ബേണ്‍സ് വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് അഭയം നല്‍കി ഹിന്ദു ഭൂരിപക്ഷസമുദായം രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ന്യൂയോര്‍ക്ക്: നിയുക്ത യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സി ഐഎ മേധാവിയായി നിര്‍ദേശിച്ച വില്യം ബേണ്‍സ് കടുത്ത ഹിന്ദുവിരോധി. ആശയരൂപീകരണത്തിനുള്ള സ്വതന്ത്ര ചിന്തകരുടെ ഗ്രൂപ്പായ ലോക സമാധാനത്തിനുള്ള കാര്‍ണി എന്‍ഡോവ്‌മെന്‍റിന്‍റെ  മേധാവിയാണ് വില്യം ബേണ്‍സ്.

370ാം വകുപ്പ് എടുത്തുകളഞ്ഞതിന്‍റെ പേരില്‍ ജമ്മുകശ്മീരിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന വിമര്‍ശനമുന്നയിച്ച വ്യക്തിയാണ് ബേണ്‍സ്. പുതിയ പൗരത്വ ഭേദഗതി ബില്ലിനെയും ബേണ്‍സ് വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് അഭയം നല്‍കി ഹിന്ദു ഭൂരിപക്ഷസമുദായം രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇന്ത്യയുടെ ജനാധിപത്യത്തെ ക്ഷയിപ്പിച്ചുവെന്നും ഇന്ത്യയുടെ ജനാധിപത്യതത്വങ്ങള്‍ പരീക്ഷിക്കപ്പെടുകയാണെന്നും ബേണ്‍സ് വാദിക്കുന്നു. ട്രംപ് ഇന്ത്യസന്ദര്‍ശിച്ച വേളയില്‍ ബേണ്‍സ് അറ്റ്‌ലാന്റിക് മാസികയില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യ എന്ന ആശയത്തെച്ചൊല്ലി സഹിഷ്ണുതയുള്ള ഭരണഘടനയുടെ സ്ഥാപകരും തീവ്രവാദമുള്ള ഹിന്ദുഭൂരിപക്ഷവും തമ്മിലുളള യുദ്ധം തുടരുകയാണെന്നും അദ്ദേഹം കുറിച്ചു. ഹിന്ദു വിരുദ്ധ, മോദിവിരുദ്ധ പ്രചാരകരായ ദി വൈര്‍ പത്രാധിപര്‍ സിദ്ധാര്‍ത്ഥ് വരദരാജിനെപ്പോലുള്ളവര്‍ ഉയര്‍ത്തുന്ന ആശയങ്ങളോട് സമാനമാണ് ബേണ്‍സിന്റെ ചിന്താഗതി.

തര്‍ക്കവിഷയമായ മതകേന്ദ്രങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുന്നു എന്നതാണ് ബേണ്‍സ് ബിജെപിയ്ക്കും മോദിയ്ക്കും എതിരെ ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. പക്ഷെ വാസ്തവമെന്തെന്നാല്‍ ഈ തര്‍ക്കവിഷയമായ മതകേന്ദ്രത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു തീരുമാനം കൈക്കൊണ്ടത് രാജ്യത്തെ പരമോന്നത നീതിപീഠമായ സൂപ്രീംകോടതിയാണെന്ന് ബേണ്‍സ് കാണാതെ പോകുന്നു. ഈയിടെ വിമര്‍ശകനായ ഒരു പത്രപ്രവര്‍ത്തകര്‍ പീഡനത്തിന് വിധേയമായത് കോണ്ഡഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലാണെന്നതും ബേണ്‍സ് അറിയാതെ പോകുന്നു.

ബേണ്‍സ് സി ഐഎ മേധാവിയായി വരുന്നത് തീര്‍ച്ചയായും ഇന്ത്യയുടെ സുരക്ഷാകേന്ദ്രങ്ങള്‍ ഗൗരവത്തോടെ കാണേണ്ടിവരുമെന്നാണ് ഇക്കാര്യങ്ങള്‍ സൂചിപ്പി്ക്കുന്നത്.

  comment

  LATEST NEWS


  വീണ്ടും അശ്വിനും അക്‌സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത് ഇന്നിങ്ങ്‌സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍


  നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ


  അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ


  എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ


  കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്‍


  ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്


  സർക്കാർ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു; ഇടതുസംഘടനകളില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്


  '' നന്ദി ഷിബു, താങ്കളുടെ ഐഡിയ മൂലം ഐ ഫോണ്‍ തിരികെ കിട്ടി ''; സന്ദീപാനന്ദഗിരിക്കെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.