login
ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് സന്തോഷ് ഈപ്പന്‍ മൊഴിയുന്നു; വിശ്വസിക്കാതെ സിബിഐ; ബഷീറിന്റെ മരണം സംശയത്തില്‍

4.25 കോടിയില്‍ 75ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് പോയത്. 3.50 കോടി രൂപ കൂടി കൈക്കൂലി നല്‍കി. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ചു മരിച്ച ആഗസ്റ്റ് രണ്ടാം തീയതി രാത്രിയിലാണ് പണകൈമാറ്റം. കൈമാറ്റം നടന്നത്

തിരുവനന്തപുരം; വടക്കാഞ്ചേരി ഭവന പദ്ധതിയില്‍ 4.25 കോടി രൂപയുടെ കമ്മീഷന്‍ ഇടപാട് നടന്നിട്ടുണ്ട് എന്ന് പുറം ലോകത്തോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ആണ്. ധനമന്ത്രി തോമസ് ഐസക് അതു ശരിവെക്കുകയും ചെയ്തു. കേസിലെ ഒന്നാം പ്രതി  യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അതുതന്നെ സിബിഐയോടും പറയുന്നു.

4.25 കോടിയില്‍ 75ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് പോയത്. 3.50 കോടി രൂപ കൂടി കൈക്കൂലി നല്‍കി. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ചു മരിച്ച ആഗസ്റ്റ് രണ്ടാം തീയതി രാത്രിയിലാണ് പണകൈമാറ്റം. കൈമാറ്റം നടന്നത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപമാണ്. എന്നായിരുന്നു കൈരളി ചാനലിലൂടെ വ്യക്തമാക്കിയത്.

ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ചതിനു യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്കു കമ്മിഷന്‍ നല്‍കിയെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സിബിഐക്കു മൊഴി നല്‍കിയിരിക്കുന്നത്. ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് സന്തോഷ് ഈപ്പന്‍ ആവര്‍ത്തിക്കുകയായിരുന്നു.

3.50 കോടി  വിദേശ കറന്‍സിയി ഈജിപ്ഷ്യന്‍ പൗരന്  കൈമാറിയെന്നത് സിബിഐ വിശ്വസിച്ചിട്ടില്ല. പണം കൈമാറ്റം നടന്നിട്ടുണ്ട്. പക്ഷേ അത് മറ്റാര്‍ക്കോ ആണ്.

യൂണിടാക് ഉടമ മറ്റാരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകളിലേക്കു സിബിഐ നീങ്ങും. ജോണ്‍ ബ്രിട്ടാസിനേയും ചോദ്യം ചെയ്യും.

പുതിയ വെളിപ്പെടുത്തലുകള്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടതിലുള്ള ദുരൂഹതയും വര്‍ധിപ്പിച്ചു. കവടിയാറിലെ ഐഎഎസുകാരുടെ പാര്‍ട്ടിയില്‍ മദ്യപിച്ച് ലെക്കുകെട്ട ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് ബഷീര്‍ മരിച്ചു എന്നാണ് കേസ്. വഫ ഫിറോസ് എന്ന യുവതിയുടെ കാറാണ് ഇടിച്ചത്. കവടിയാറിലെ കഫേ കോഫി ഡേ വരെ കാര്‍ ഓടിച്ചിരുന്നത് താന്‍ ആയിരുന്നുവെന്നും ശേഷം ശ്രീറാം ഓടിക്കുയുമായിരുന്നു എന്നുമാണ് വഫ പറഞ്ഞത്. താനല്ല വണ്ടി ഓടിച്ചിരുന്നതെന്ന് ശ്രീറാമും പറഞ്ഞു. ബഷീറിന്റെ അപകടസ്ഥലത്ത് നഷ്ടപ്പെട്ട മൊബൈല്‍ ഇതേവരെ കണ്ടെത്താനാകാത്തതും വഫയുടെ സാന്നിധ്യവും കേസ് വഴിതിരിച്ചു വിടാനെടുത്ത താല്‍പര്യവും എല്ലാം കൂട്ടി വായിക്കുമ്പോള്‍ എന്തൊക്കെയോ പ്രശ്‌നം.

 

comment

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.