login
കൊറോണ വൈറസ് പരീക്ഷണ വാക്‌സിന്‍ കുത്തിവച്ച ഒരാള്‍ക്ക് അവശത; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തി

60,000 പേരെ വാക്‌സിന്‍ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും കമ്പനി തല്‍ക്കാലത്തേയ്ക്ക് പിന്‍വലിച്ചു കഴിഞ്ഞു.

വാഷിങ്ടണ്‍ : കൊറോണ വാക്‌സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചു. മനുഷ്യരില്‍ വാക്‌സിന്‍ കുത്തിവെയ്ക്കുന്ന മൂന്നാംഘട്ട പരിക്ഷണമാണ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.  

മനുഷ്യരിലെ കൊറോണ വാക്‌സിന്‍ പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. മൂന്നാംഘട്ടത്തിലുള്ള പരീക്ഷണവും നിര്‍ത്തിവയ്ക്കുന്നു. പരീക്ഷണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് അവശത കണ്ടെത്തിയതിനെ തുടര്‍ന്നാണിതെന്നും കമ്പനി അറിയിച്ചു.  

60,000 പേരെ വാക്‌സിന്‍ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും കമ്പനി തല്‍ക്കാലത്തേയ്ക്ക് പിന്‍വലിച്ചു കഴിഞ്ഞു. അമേരിക്കയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ഇടങ്ങളില്‍ നിന്ന് അറുപതിനായിരം പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്പനി തീരുമാനിച്ചിരുന്നത്. അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്‌സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് പരീക്ഷണം നടത്തുന്നത്.  

അതേസമയം കൊറോണ വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണ്. മുന്‍കരുതല്‍ വേണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. രോഗം വന്നതിലൂടെ ഉണ്ടാകുന്ന ഹെര്‍ഡ് ഇമ്യൂണിറ്റിയെന്ന സങ്കല്‍പ്പം തന്നെ അപകടകരവും അധാര്‍മികവുമാണ്. വാക്‌സിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഒരു സങ്കല്‍പ്പമാണ് ഹെര്‍ഡ് ഇമ്യൂണിറ്റി. വാക്‌സിനേഷന്‍ ഭൂരിപക്ഷം പേരില്‍ എത്തിയാല്‍ ബാക്കി ആളുകളില്‍ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണ് ഇതെന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രയേസസ് അറിയിച്ചു.  

മീസില്‍സ് റുബല്ല വാക്‌സിന്‍ 95 ശതമാനം പേരിലും എത്തിയാല്‍ ബാക്കി അഞ്ച് ശതമാനം പേരിലേക്ക് രോഗമെത്താനുള്ള സാധ്യത പൂര്‍ണമായും അടയുമെന്ന സങ്കല്‍പ്പമാണ് ഹെര്‍ഡ് ഇമ്യൂണിറ്റി. അതല്ലാതെ രോഗം വന്നുപോയാല്‍ സ്വാഭാവികപ്രതിരോധം വരുമെന്ന വാദമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

 

 

 

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.