login
തീര്‍പ്പാക്കാനുള്ളത് ആയിരക്കണക്കിനു കേസുകള്‍; യുഎസിലും കാനഡയിലും വില്‍പ്പന നിര്‍ത്താനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

അമേരിക്കയുടെ ഉപഭോക്തൃ ആരോഗ്യ ബിസിനസ് രംഗത്ത് 0.5 ശതമാനത്തോളം വരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നുവെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അറിച്ചത്. നിലവില്‍ സ്‌റ്റോക്കുള്ള കടകള്‍ക്ക് വില്‍പ്പന നടത്താമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാഷിങ്ടണ്‍: അമേരിക്കയിലും കാനഡയിലും കുട്ടികള്‍ക്കായുള്ള ടാല്‍ക് ബേസ്ഡ് പൗഡറിന്റെ വില്‍പ്പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍ത്തുന്നു. കൊറോണയുമായി ബന്ധപ്പെട്ട് ഉത്പന്നങ്ങളുടെ ഗുണനിലവാരം പുനര്‍വിചിന്തനം നടത്തിയ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം.

അമേരിക്കയുടെ ഉപഭോക്തൃ ആരോഗ്യ ബിസിനസ് രംഗത്ത് 0.5 ശതമാനത്തോളം വരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നുവെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അറിച്ചത്. നിലവില്‍ സ്‌റ്റോക്കുള്ള കടകള്‍ക്ക് വില്‍പ്പന നടത്താമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

16,000ത്തിലധികം കേസുകളാണ് കമ്പനിക്കെതിരെ യുഎസില്‍ തന്നെയുള്ളത്. പൗഡര്‍ കാന്‍സറിന് കാണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. ഇത്തരത്തില്‍ നിരവധി കേസുകള്‍ ന്യൂജഴ്‌സിയിലെ ജില്ലാ കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടപ്പുണ്ട്. പൗഡറില്‍ കാന്‍സറിന് കാരണമാകുന്ന ആസ്ബസ്‌റ്റോസ് അടങ്ങിയിട്ടുണ്ടെന്നാണ് പരാതികളില്‍ ആരോപിക്കുന്നത്. എന്നാല്‍, സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് കമ്പനി വാദിക്കുന്നത്. മാത്രമല്ല ദശാബ്ദങ്ങളുടെ പഠനമാണ് ഇതില്‍ നടത്തിയതെന്നും അവര്‍ അറിയിച്ചു.  

അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ ആസ്ബസ്‌റ്റോസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഉപഭോക്താക്കളുടെ ശീലങ്ങളില്‍ മാറ്റങ്ങള്‍ വന്നതോടെ വടക്കന്‍ അമേരിക്കയില്‍ പൗഡറിന്റെ ചെലവ് കുറഞ്ഞു. പൗഡറിന്റെ സുരക്ഷയെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും ഇതിന് കാരണമായി. അതുകൊണ്ടാണ് വില്‍പ്പന നിര്‍ത്തുന്നത്, കമ്പനി അറയിച്ചു. പൗഡറില്‍ ആസ്ബസ്‌റ്റോസ് സാന്നിധ്യമുള്ളതായി നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. പല പരിശോധനകളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, പൗഡര്‍ സുരക്ഷിതമെന്നാണ് കമ്പനി ആവര്‍ത്തിക്കുന്നത്. ടാല്‍ക് ബേസ്ഡ് പൗഡറിന്റെ വില്‍പ്പന നിര്‍ത്തിയാലും വടക്കേ അമേരിക്കയില്‍ കോണ്‍സ്റ്റാര്‍ച്ച് ബേസ്ഡ് പൗഡറിന്റെ വില്‍പ്പന തുടരുമെന്ന് കമ്പനി അറിയിച്ചു.

comment

LATEST NEWS


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.