ലണ്ടന്‍: ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ യുവതാരം ജൂഡ് ബല്ലിങ്ഹാമിനെ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് ദേശീയ ടീമിലേക്ക് വിളിച്ചു. ഇതാദ്യമായാണ് 17കാരനായ ജൂഡ് ദേശീയ ടീമിലേക്കെത്തുന്നത്. ജെയിംസ് വാര്‍ഡ് പ്രൗസിനും ട്രെന്റ് അലക്സാന്‍ഡര്‍ അര്‍ണോള്‍ഡിനും പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നതോടെയാണ് യുവ താരത്തിന് അവസരം ലഭിച്ചത്.
നേരത്തെ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 21 ടീമിലേക്കും തെരഞ്ഞെടുത്തിരുന്നു. അയര്‍ലണ്ടിനെതിരായ സൗഹൃദ മത്സരത്തിനും ബെല്‍ജിയം, ഐസ്ലന്ഡ് ടീമുകള്‍ക്കെതിരായ നേഷന്‍സ് ലീഗിനും മുന്നോടിയായാണ് താരത്തെ ടീമിലുള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: