login
തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍

2018 ല്‍ കോടഞ്ചേരിയില്‍ വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം .

ബാലുശേരി : സിപിഎം കൊടുംക്രൂരതയില്‍ ക്രൂരതയില്‍ തേനാംകുഴിയില്‍ സിബി ചാക്കോയ്ക്കുംഭാര്യ ജ്യോത്സ്‌നക്കും നഷ്ടമായത് സ്വന്തം കുഞ്ഞിനെയാണ്. അന്ന് സിപിഎമ്മുകാര്‍ കൊടുംക്രൂരത ചെയ്തിരുന്നില്ലെങ്കില്‍ മുട്ടിലിഴഞ്ഞ് നടക്കുമായിരുന്നു തന്റെ പൊന്നോമന എന്ന് ജ്യോത്സന അടുത്തിടെ പറഞ്ഞിരുന്നു. അത്തരത്തില്‍ സിപിഎം ക്രൂരതയ്ക്കുള്ള മറുപടി നല്‍കാന്‍ അമ്മ തയാറെടുക്കുകയാണ്. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് കൂരാച്ചൂണ്ട് ഡിവിഷനിലാണ് ജ്യോത്സ്‌ന ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. .

2018 ല്‍ കോടഞ്ചേരിയില്‍ വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം . സിബിയുടെ ഭാര്യ നാലര മാസം ഗര്‍ഭിണിയായ ജ്യോത്സ്‌നയ്ക്ക് അക്രമത്തിനിടെ ചവിട്ടേറ്റു ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായി. അന്ന് ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായി. തുടര്‍ന്നു കേസ് പിന്‍വലിക്കാനായി ഭീഷണി.

കുഞ്ഞിനെ നഷ്ടപ്പെട്ടതിനു പിന്നാലെ കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ വീട്ടില്‍ വന്നിരുന്നതായി ജ്യോത്സ്‌ന പറയുന്നു . താനൊരു ബിജെപി പ്രവര്‍ത്തകയായിരുന്നില്ല. കുടുംബത്തില്‍ ഉള്ളവര്‍ ഇന്ന് വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കല്ലാതെ ഒരാളും ഇതുവരെ ബിജെപിക്ക് വോട്ട് ചെയ്തിരുന്നില്ല. പക്ഷേ തന്നെ ഈ അവസ്ഥയിലാക്കി ശാരീരികമായും, മാനസികമായും പീഡിപ്പിച്ച് ഒറ്റപ്പെടുത്തിയപ്പോള്‍ ഇന്നലെ വരെ സ്വന്തമെന്ന് കരുതിയിരുന്നവര്‍ വീടിന് മുന്നില്‍ മൈക്ക് കെട്ടിവെച്ച് നിന്ന് തന്നെ മോശക്കാരിയാക്കിയപ്പോള്‍, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നാളുകളില്‍ നാട്ടിലെ ബി.ജെ.പി. പ്രവര്‍ത്തകരാണ് വീട്ടില്‍ വന്ന് വിവരങ്ങളന്വേഷിച്ചതും ഒപ്പം നിന്നതതെന്നും ജ്യോത്സന പറഞ്ഞു .

 

 

 

 

 

 

 

 

 

 

comment

LATEST NEWS


നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു


കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍


ഇനി പോരാട്ടം ഇംഗ്ലണ്ടുമായി


കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും


കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും


താലിബാനെ നേരിടാന്‍ ബൈഡന്‍; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്‍കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം


ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.