2019-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് റോഡ് 27-ലുള്ള പഴയ ബംഗ്ലാവ് ജോതിരാദിത്യ സിന്ധ്യക്ക് ഒഴിയേണ്ടിവന്നിരുന്നു
ഭോപ്പാല്‍: മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ബിജെപിയുടെ രാജ്യസഭാ എംപി ജ്യോതിരാദിത്യ സിന്ധ്യക്ക് ഭോപ്പാലില്‍ ഔദ്യോഗിക താമസസൗകര്യം ലഭിച്ചു. ശ്യാംല ഹില്‍സ് അഞ്ചിലാണ് ശിവരാജ് സിംഹ് ചൗഹാന് സര്‍ക്കാര്‍ ഇദ്ദേഹത്തിന് ബംഗ്ലാവ് അനുവദിച്ചിരിക്കുന്നത്. മുന്‍ സംസ്ഥാന മുഖ്യമന്ത്രിമാരായ ഉമാഭാരതിയും ദിഗ്വിജയ സിംഗുമായിരിക്കും ജ്യോതിരാദിത്യ സിന്ധ്യയുടെ അയല്‍ക്കാര്‍.
2019-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് റോഡ് 27-ലുള്ള പഴയ ബംഗ്ലാവ് ജോതിരാദിത്യ സിന്ധ്യക്ക് ഒഴിയേണ്ടിവന്നിരുന്നു. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ മാധവറാവു സിന്ധ്യക്കായിരുന്നു ഈ ബംഗ്ലാവ് ആദ്യം അനുവദിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം പിന്നീടിത് മകന് ജ്യോതിരാദിത്യ സിന്ധ്യക്ക് നല്കി. മുഖ്യമന്ത്രിയുടെ വസതിക്കു സമീപമാണ് ജ്യോതിരാദിത്യക്ക് പുതിയ വീട് അനുവദിച്ചിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉമാഭാരതിയുടെയും ദിഗ്വിജയ സിംഗിന്റെയും വസതികളേക്കാള് വലുതാണിത്. അലോട്ട്മെന്റ് നടപടികളും അറ്റകുറ്റപണികളും പൂര്‍ത്തിയായ ശേഷം പുതിയ വീട്ടിലേക്ക് താമസം മാറും. ഭോപ്പാലില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതിനായി വളരെക്കാലം മുന്‍പുതന്നെ ബംഗ്ലാവിന് അപേക്ഷിച്ചിരുന്നതാണെന്ന് ബിജെപി സംസ്ഥാന വക്താവ് പങ്കജ് ചതുര്‍വേദി പ്രതികരിച്ചു. മാര്‍ച്ചിലാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.
'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്
'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി
2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര് കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി
ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന
ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി
ഇമ്രാന് 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും
പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ട്വിറ്റര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ ;ട്വിറ്ററിന്റെ പോളിസി മേധാവി മഹിമാ കൗളിന്റെ രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന്
യുപിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതി; കേരളത്തില്‍ നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് യുപി എഡിജി
സച്ചിന്റെ കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ച കേരളത്തിലെ കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി പേരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്
അഞ്ച് കോടി തന്നാല്‍ മോദിയെ വിധിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍
അമേരിക്കന്‍ സൈന്യം ഇന്ത്യയില്‍; പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം യുദ്ധ അഭ്യാസം; ഭാരതവുമായുള്ള ബന്ധം ശക്തമാക്കി ബൈഡന്
മോദി സര്‍ക്കാരിനെതിരെ കാര്ഷികബില്ലിനെക്കുറിച്ച് നുണപ്രചരണവുമായി സമരജീവി യോഗേന്ദ്രയാദവും എന്‍ഡിടിവിയും