login
വാരിയംകുന്നന്‍ സിനിമ:ഏഴുമാസം ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ വയര്‍ വെട്ടിപ്പൊളിച്ചു കൊന്ന ഈ ഭ്രാന്തനെയാണോ അവതരിപ്പിക്കുന്നതെന്ന് കെ.എസ്. രാധാകൃഷ്ണന്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അയാളുടെ വാപ്പയും കലാപം നടത്തിയതിന്റെ പേരില്‍ ഖിലാഫത്തിന് മുന്‍പും നാടുകടത്തപ്പെട്ടിട്ടുണ്ട്. ഏഴുകൊല്ലത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി കാളവണ്ടിക്കാരനായി

തിരുവനന്തപുരം: വാരിയംകുന്നത്തിനെ പടമാക്കി സിനിമയില്‍ എത്തിക്കുമ്പോള്‍, ഈ ഭ്രാന്തനെയാണോ അവതരിപ്പിക്കുന്നതെന്ന് ചില ചരിത്രസത്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ഹിന്ദുവേട്ട കണ്ടാണു മലബാറിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ക്ക് ഭ്രാന്തായിരിക്കുന്നു എന്ന് പറഞ്ഞു ഗാന്ധിജി വിഷാദിച്ചത്. മഹാഭൂരിപക്ഷം വരുന്ന മുസ്ലീംങ്ങള്‍ അതിനെ അംഗീകരിക്കില്ല എന്ന് അദ്ദേഹം സമാശ്വസിക്കുകയും ചെയ്‌തെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

മാപ്പിളകലാപ കാലത്ത് ഹിന്ദുക്കളുടെ രാജാവും മുസ്ലീങ്ങളുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. 1921 ആഗസ്റ്റ് 22ന് തുടങ്ങിയ രാജഭരണം 1922 ജനുവരി ആറിന് അവസാനിച്ചു. അതെ ദിവസം തന്നെയാണ് നെല്ലിക്കുന്നത്തുകാരനായ അലി മുസലിയാര്‍ ജമാഅത്ത് പള്ളിയില്‍ വെച്ച് കിരീട ധാരണം നടത്തി ഖിലാഫത്ത് രാജാവായത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അയാളുടെ വാപ്പയും കലാപം നടത്തിയതിന്റെ പേരില്‍ ഖിലാഫത്തിന് മുന്‍പും നാടുകടത്തപ്പെട്ടിട്ടുണ്ട്. ഏഴുകൊല്ലത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി കാളവണ്ടിക്കാരനായി. ബ്രിട്ടീഷ് പോലീസുകാരനായി വിരമിച്ച ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയെ ചാരപ്രവര്‍ത്തനം ആരോപിച്ച് തലയറുത്ത് കൊന്നുകൊണ്ടാണ് രാജഭരണം തുടങ്ങിയത്. പോലീസുകാരന്‍ അയാളുടെ ഭാര്യയുടെ മടിയില്‍ മരിച്ചുകൊണ്ടിരിക്കെ അയാളുടെ കാലും രാജാവ് സ്വന്തം വാള്‍കൊണ്ട് വെട്ടിമാറ്റി.

തുര്‍ക്കി തൊപ്പിയും ഖിലാഫത്ത് യൂണിഫോമും ബാഡ്ജും ധരിച്ചിരുന്ന വാരിയംകുന്നം രാജാവിന്റെ കൈയില്‍ വാളും ഉണ്ടായിരുന്നു. രാജഭരണത്തില്‍ നടന്ന ഭരണ മികവിന്റെ ദൃക്സാക്ഷി വിവരണം അക്കാലത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലാപത്തെക്കുറിച്ച് അന്വേഷണം നടത്തിയ സര്‍വെന്റ്‌സ് ഓഫ് ഇന്ത്യ മേധാവി ദേവധറിന്റെ റിപ്പോര്‍ട്ടില്‍ ഭരണനേട്ടങ്ങള്‍ വിശദമായി പറയുന്നുണ്ട്. അവയില്‍ ചിലത് താഴെ:

1. ഏഴുമാസം ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ വയര്‍ വെട്ടിപ്പൊളിച്ചു കൊന്നു. ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ തല പുറത്തുണ്ടായിരുന്നു.

2. മുലയൂട്ടികൊണ്ടിരുന്ന ഒരു കുഞ്ഞിനെ അമ്മയുടെ കയ്യില്‍ നിന്നും വലിച്ചെടുത്ത് വെട്ടിക്കൊന്നു.

3. മേലാറ്റൂരിലെ ഒരു നായര്‍ സ്ത്രീയെ ഭര്‍ത്താവിന്റെയും, സഹോദരന്മാരുടെയും മുന്നിലിട്ട് ബലാത്സംഗം ചെയ്തു. സഹിക്കാനാവാതെ അവര്‍ കണ്ണടച്ചപ്പോള്‍ വാള്‍ ചൂണ്ടി കണ്ണുതുറപ്പിച്ചു.

4. നിലമ്പൂര്‍ കോവിലകം കൊള്ളയടിച്ചു, 17 പേരെ കൊന്നു.

5. ക്ഷേത്രങ്ങള്‍ തകര്‍ത്തു; ക്ഷേത്രവസ്തുക്കള്‍ കൊള്ളയടിച്ചു.

6. കോഴിക്കോട്ടെ തിയ്യ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തതായി പുത്തൂര്‍ പത്മനാഭന്‍ അധികാരി മൊഴി നല്‍കിയിരുന്നു.

ഇതെല്ലം നിഷേധിക്കാന്‍ കഴിയാത്ത വസ്തുതകളാണ്. ചരിത്രമെഴുത്തുകാരായ പണിക്കര്‍മാരെ പോലെ കവിടിനിരത്തി ഉണ്ടാക്കിയതല്ല. MOPLAH REBELLON 1921എന്ന പുസ്തകത്തില്‍(1923ല്‍ പ്രസിദ്ധീകരിച്ചത്) ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ സി. ശങ്കരന്‍ നായരുടെ സഹോദരന്‍ സി. ഗോപാലന്‍ നായരാണ് ഗ്രന്ഥകാരന്‍. 93 കൊല്ലമായി ഈ പുസ്തകം തമസ്‌കരിക്കപ്പെടുന്നു. മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാത്രന്ത്യത്തിന്റെയും അപ്പസ്തലന്മാരായ മലയാളി ബുദ്ധിജീവികള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്നതാണ്.

ഈ വക കാര്യങ്ങള്‍ കൊണ്ടാണ് മലബാറിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ക്ക് ഭ്രാന്തായിരിക്കുന്നു എന്ന് പറഞ്ഞു ഗാന്ധിജി വിഷാദിച്ചത്. മഹാഭൂരിപക്ഷം വരുന്ന മുസ്ലീംങ്ങള്‍ അതിനെ അംഗീകരിക്കില്ല എന്ന് അദ്ദേഹം സമാശ്വസിക്കുകയും ചെയ്തു. വാരിയംകുന്നത്തിനെ പടമാക്കി സിനിമയില്‍ എത്തിക്കുമ്പോള്‍, ഈ ഭ്രാന്തനെയാണോ അവതരിപ്പിക്കുന്നത്?

Facebook Post: https://www.facebook.com/drksradhakrishnan/posts/3161825200573736?__xts__[0]=68.ARAI7bfxTqJpyt1PzluDj4JAWlw9w-AiOicgpO9rkawZVBRGEPRh7tKcjKYpxK-inuVqNNZUhn2bmOAdcEiyco0GbEqSPIpWfLzPGyQ2dfkMOWNaCjACL1B4tzN6sf0aJ12mcXDdRftmTmhcV7v70Ngs0YkBUd8htf7fUn9tha0n8MN_usSX1Ja0xKUo63k1OHEvEuJxp3exMCNywRqaEb9VtzgkFYOfyfF_wPuDYgpnE9wPo7r8y--FlF69fok5x37DfjxbhzaRvjIYmwJcVjXK7Ayp4wuCsKzKkHOuk1cLPACqrpRQxXGNPkazdz2d2LPsm3pHUowQB6R_5TiG0lLy6g&__tn__=-R

 

 

 

comment

LATEST NEWS


'വൈറസ്' ചലച്ചിത്രത്തിന് പണം മുടക്കിയത് ഫൈസല്‍ ഫരീദോ?; ആഷിഖ് അബുവും ഫോര്‍ട്ട് കൊച്ചി ചലച്ചിത്ര മാഫിയയും എന്‍ഐഎ നിരീക്ഷണത്തില്‍


രാജസ്ഥാന്‍ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്; സച്ചിന്‍ പൈലറ്റ് ഇന്ന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും


സ്വര്‍ണക്കടത്ത് : ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം വിട്ടുകിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തി


കോവിഡിനെതിരെ ആയുര്‍വേദം; ഇന്ത്യയും യുഎസും ഗവേഷണം ആരംഭിക്കണമെന്ന് അംബാസഡര്‍


ചരിത്രം തുണച്ചു, ചരിത്ര വിധി പിറന്നു


സ്വര്‍ണത്തില്‍ മുങ്ങി നാടുവാഴുന്നവര്‍


ജനവിശ്വാസമാണ് തേടേണ്ടത്


യുണൈറ്റഡിന് സമനില; ചാമ്പ്യന്‍സ് ലീഗ് ഉറപ്പിക്കാനുള്ള സുവര്‍ണാവസരം തുലച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.