login
കോടിയേരി ആദ്യം വ്യക്തമാക്കേണ്ടത് ബീഹാര്‍ സ്വദേശിനി ആവശ്യപ്പെട്ട 5 കോടി കൊടുത്തോ എന്നതാണ്; നടക്കുന്നത് ശ്രദ്ധതിരിക്കാനുള്ള ശ്രമം: കെ സുരേന്ദ്രന്‍

സിപിഎം ബന്ധമുള്ള അഭിഭാഷകര്‍ എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കൊടിയേരിക്ക് എന്ത് ധാര്‍മ്മികതയാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദുബായില്‍ കൊടിയേരിയുടെ മകന്‍ അറബിക്ക് കൊടുക്കാനുള്ള 13 കോടിയുടെ സാമ്പത്തിക ഇടപാട് ഒത്തുതീര്‍പ്പാക്കിയതാണ്. എങ്ങനെയാണ് മകന്റെ പേരില്‍ മഹാരാഷ്ട്രയിലുള്ള ഡിഎന്‍എ കേസ് ഒതുക്കിയത്. ഇതിനു പിന്നില്‍ ആരാണെന്ന് കോടിയേരി വെളിപ്പെടുത്തണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒ.രാജഗോപാല്‍ എംഎല്‍എ നടത്തിയ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.  

ഇരയായ സ്ത്രീ ആവശ്യപ്പെട്ട അഞ്ചുകോടി രൂപ കൊടുത്തോ എന്നതിന് അദേഹം മറുപടി പറയണം. രാഷ്ട്രീയ ധാര്‍മ്മികതയും സദാചാരവും പ്രസംഗിക്കാന്‍ ഒരു സിപിഎം നേതാവിനും യോഗ്യതയില്ല. മകനെതിരെ പരാതി നല്‍കിയ യുവതി ആവശ്യപ്പെട്ട 5 കോടിരൂപ നല്‍കിയോ എന്ന് കോടിയേരി വ്യക്തമാക്കണെമെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസ് കോണ്‍ഗ്രസ് ബന്ധം ആരോപിക്കുന്നത് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണ്. ഇതിനുവേണ്ടി സിപിഎം ബന്ധമുള്ള അഭിഭാഷകര്‍ എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ സിപിഎം ബന്ധമുള്ള അഭിഭാഷകര്‍ വാദിക്കുന്നത്. കേരള പൊലീസിന്റെ സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനം ദുരൂഹമാണ്. തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണിതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.  

കോണ്‍ഗ്രസില്‍ നിന്നൊരു സര്‍സംഘചാലകിനെ ഞങ്ങള്‍ക്ക് വേണ്ട. രമേശ് ചെന്നിത്തലയുടെ വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചത് സിപിഎമ്മിന്റെ സര്‍ക്കാരാണ്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ എല്ലാ കാലത്തും സംരക്ഷിക്കുന്നത് സിപിഎം നേതൃത്വമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

comment

LATEST NEWS


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.