login
'മാപ്പിള ലഹള അതിഭയാനകരമായ ഹിന്ദു വേട്ട; വാര്യംകുന്നന്‍ കലാപകാരി തന്നെ'; വെള്ളപൂശാമെന്നുള്ള മോഹം നടക്കുന്ന കാര്യമല്ലെന്ന് കെ. സുരേന്ദ്രന്‍

മാപ്പിള ലഹള എന്ന പേരില്‍ വാര്യംകുന്നനും മറ്റും നടത്തിയത് മറക്കാന്‍ ഈ നൂറാം വാര്‍ഷികത്തില്‍ കേരള ജനത തയ്യാറാവുമെന്നാനോ കരുതുന്നത്. അതൊന്നും നടക്കുന്ന കാര്യമല്ല. വാര്യംകുന്നന്‍ കലാപകാരി തന്നെയാണ് മാപ്പിള ലഹള അതി ഭയാനകരമായ ഹിന്ദു വേട്ട തന്നെയായിരുന്നുവെന്ന് അദേഹം പറഞ്ഞു.

തിരുവനന്തപുരം: നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊലചെയ്ത വാര്യംകുന്നനെ വെള്ള പൂശാമെന്നുള്ള മോഹം നടക്കുന്ന കാര്യമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. കലാപകാരികള്‍, കലാപകാരികള്‍ തന്നെയാണ്, ജില്ലാ കളക്ടര്‍മാരോ മറ്റോ എഴുതി കൊടുത്തത് ഒന്നും അംഗീകരിക്കാന്‍ പറ്റില്ലന്നും അദേഹം വ്യക്തമാക്കി.  

മാപ്പിള ലഹള എന്ന പേരില്‍ വാര്യംകുന്നനും മറ്റും നടത്തിയത് മറക്കാന്‍ ഈ നൂറാം വാര്‍ഷികത്തില്‍ കേരള ജനത തയ്യാറാവുമെന്നാനോ കരുതുന്നത്. അതൊന്നും നടക്കുന്ന കാര്യമല്ല. വാര്യംകുന്നന്‍  കലാപകാരി തന്നെയാണ് മാപ്പിള ലഹള അതി ഭയാനകരമായ ഹിന്ദു വേട്ട തന്നെയായിരുന്നുവെന്ന് അദേഹം പറഞ്ഞു.  

Facebook Post: https://www.facebook.com/sooraj.perambra1/videos/2672389419674514/

ഇ എം എസിന്റെ കുടുബത്തെ പോലും ബാധിച്ച ഒന്നാണത് മാപ്പിള ലഹള. പാലായനം ചെയ്യപ്പെട്ട പതിനായിരങ്ങളില്‍ അവരും ഉണ്ടായിരുന്നു. വാര്യംകുന്നനും മാപ്പിള ലഹളയും തേച്ചു മാച്ചു കളയാന്‍ കഴിയാത്ത പാപക്കറകളായി കേരളത്തില്‍ സമൂഹത്തില്‍ നില്‍ക്കുക തന്നെ ചെയ്യുമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.  

നേരത്തെ, കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയം പുറത്തിറക്കുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവില്‍ വാര്യംകുന്നന്‍  ഇടംപിടിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് മന്ത്രാലയം പുറത്തിറക്കിയ നിഘണ്ടു കേന്ദ്രം പിന്‍വലിച്ചു  നിഖണ്ടു തയ്യാറാക്കിയ ഇടത്-ഇസ്ലാമിസ്റ്റ് ആശയക്കാരുടെ പിന്തുണയോടെയാണ് വാര്യംകുന്നന്‍ പട്ടികയില്‍ ഇടംപിടിച്ചത്.  

2019ല്‍ പുറത്തിറക്കിയ നിഘണ്ടുവിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ നിഖണ്ടു പുനപരിശോധിക്കാന്‍ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ഈ ഭാഗങ്ങള്‍ അടങ്ങിയ നിഘണ്ടുവിന്റെ അഞ്ചാം വോള്യം പിന്‍വലിക്കുകയും ചെയ്തിരുന്നു.  

comment

LATEST NEWS


അമേരിക്കൻ തിരഞ്ഞെടുപ്പ് - കേരള ഡിബേറ്റ് ഫോറം സംഘടിപ്പിച്ച ഡിബേറ്റ് ആവേശോജ്ജ്വലം


കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന്


സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു


കോവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു


ആശുപത്രി നിര്‍മ്മാണം: പൈലിങ്ങിനിടയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ്, രോഗം ബാധിച്ചത് ജോലി സ്ഥലത്ത് നിന്നും


കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സപ്തദിന സത്യഗ്രഹം; കോര്‍പ്പറേഷനില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ്: ബിജെപി


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ്- എല്‍ഡിഎഫ് അവിശുദ്ധ സഖ്യം തുടങ്ങി; എന്‍ഡിഎയുടേത് ജനപക്ഷ രാഷ്ട്രീയമെന്നും കെ. സുരേന്ദ്രന്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.