login
മാധ്യമങ്ങളോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലന്ന് ജലീല്‍; ഷാഹിന ചോദിച്ചാല്‍ മണിമണി പോലെ

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന കെ കെ ഷാഹിനയ്ക്കാണ് അഭിമുഖം നല്‍കിയത്

തിരുവനന്തപുരം: മാധ്യമങ്ങളോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ലന്നായിരുന്നു കെ ടി ജലീലിന്റെ വെളിപ്പെടുത്തല്‍.കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരാണ് മാധ്യമങ്ങള്‍ എന്നു പറയുന്ന ജലീല്‍ 'എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല' എന്നാണ് ഉപദേശിക്കുന്നത്.

ചോദ്യം ചെയ്യലിന് രഹസ്യമായി പോകാനായത് മഹാനേട്ടമായിട്ടാണ് ജലീല്‍ സ്വയം വിശേഷിപ്പിച്ചത്.'ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി'. ഒളിച്ചു പോയതിനു നല്‍കിയ വ്യാഖ്യാനം ഇതാണ്.

മാധ്യമ പ്രവര്‍ത്തരോട് സത്യം പറയാന്‍ മനസ്സില്ലന്നു പറഞ്ഞ ജലീല്‍ മൗതൂദി മാധ്യമ പ്രവര്‍ത്തക വിളിച്ചപ്പോള്‍ സത്യവും അസത്യവും എല്ലാം മണിമണിപോലെ പറഞ്ഞു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന കെ കെ ഷാഹിനയ്ക്കാണ് അഭിമുഖം നല്‍കിയത്. 

'എനിക്ക് നാട്ടില്‍ പതിനെട്ടര സെന്റ് സ്ഥലവും വീടുമാണ് ഉള്ളത്' എന്നു പറഞ്ഞ ജലീല്‍ അതിന്റെ ആധാരം നിയമസഭയിലാണെന്നാണ് ഷാഹീനയോട് പറയുന്നത്. വീട് പെയിന്റടിക്കാനായി ആധാരം വെച്ച് ലോണ്‍ എടുത്തു പോലും.

സിമി പ്രവര്‍ത്തകനായിരുന്നു എന്നു സമ്മതിച്ച ജലീല്‍ 'സിമിയില്‍ നിന്ന് ലഷ്‌കര്‍ ഇ തോയിബയിലേക്ക് അല്ലല്ലോ പോയത്. മുസ്ലിംലീഗിലേക്കാണ്. അവിടന്ന് സിപിഎമ്മിലേക്കുമാണ്. പക്ഷേ അത് പലര്‍ക്കുംദഹിക്കാന്‍ ബുദ്ധിമുട്ടാണ്' എന്നു പറയുന്നു.

സിപിഎമ്മില്‍ തനിക്കെതിരെ നിലകൊള്ളുന്നവര്‍ക്കെതിരെ കുത്തും ജലീല്‍ നല്‍കുന്നുണ്ട്. 'മതപരമായി ജീവിക്കുന്ന ഒരാള്‍ക്ക് കമ്യൂണിസ്റ്റ് ആവാന്‍ പറ്റില്ല എന്നാണല്ലോ ഒരു പൊതുബോധം. നിങ്ങള്‍ക്ക് കമ്യൂണിസ്റ്റ് ആവണോ ? നിങ്ങള്‍ ഇമ്പിച്ചിബാവയെ പോലെയോ പാലോളിയെ പോലെയോ ഒരു മുസ്ലിം ആയിക്കോ എന്നാണ് മനോഭാവം'.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ സാക്ഷികളുടെ മൊഴിമാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടക പൊലീസ് ഷാഹിനയ്‌ക്കെതിരേ കേസെടുത്തിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്തി എന്നതുള്‍പ്പെടെ മറ്റു കുറ്റങ്ങളും ആരോപിക്കപ്പെട്ടിരുന്നു. മദനി ഉള്‍പ്പെടെയുള്ളവരുടെ വക്കാലത്തുമായി രംഗത്തു വരാറുള്ള ഷാഹിന അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയാണ്. വ്യാജ വാര്‍ത്തകള്‍ എഴുതുന്നതില്‍ മിടുക്കിയുമാണ്. കേരളം മികച്ചത് എന്ന ലോകമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. കേരളം തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചതിനാലാണ് നേട്ടമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയത് നാണക്കേടായിരുന്നു.

comment

LATEST NEWS


സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു


കോവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു


ആശുപത്രി നിര്‍മ്മാണം: പൈലിങ്ങിനിടയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ്, രോഗം ബാധിച്ചത് ജോലി സ്ഥലത്ത് നിന്നും


കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സപ്തദിന സത്യഗ്രഹം; കോര്‍പ്പറേഷനില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ്: ബിജെപി


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ്- എല്‍ഡിഎഫ് അവിശുദ്ധ സഖ്യം തുടങ്ങി; എന്‍ഡിഎയുടേത് ജനപക്ഷ രാഷ്ട്രീയമെന്നും കെ. സുരേന്ദ്രന്‍


ഭരണക്കാരുടെ ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: കേരള പത്മശാലിയ സംഘം


പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.